‘പ്രതികാരം എന്റേതാണ്’, തിരിച്ചടികള്‍ ഞാന്‍ നല്‍കും’, കടുവയ്ക്ക് പിന്നാലെ സുരേഷ് ഗോപി 250′ ടൈറ്റില്‍ പ്രഖ്യാപനം ഉടന്‍

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന കടുവ എന്ന ചിത്രത്തിെന്റ ഷൂട്ട് ഡിസംബറില്‍ ആരംഭിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടതിന് പിന്നാലെ സമാന പ്രമേയവുമായി വരുന്നു എന്ന ആരോപണമുന്നയിക്കപ്പെട്ട സുരേഷ് ഗോപി ചിത്രത്തിെന്റ പുതിയ അപ്‌ഡേറ്റുമായി നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം.

പുലിമുരുകന്‍ പുറത്തിറങ്ങി നാലാം വര്‍ഷം തികയുന്ന ഇന്ന് സിനിമയുടെ പുതിയ പോസ്റ്റര്‍ നിര്‍മ്മാതാക്കളായ മുളകുപ്പാടം ഫിലിംസ് പുറത്തുവിട്ടു. എസ്.ജി 250 എന്ന് പോസ്റ്ററില്‍ കൊടുത്തിരിക്കുന്ന സിനിമയുടെ പേര് ഉടന്‍ പുറത്തുവിടുമെന്ന് ടോമിച്ചന്‍ മുളകുപ്പാടം ഫേസ്ബുക്കില്‍ കുറിച്ചു. സുരേഷ് ഗോപിയും പോസ്റ്റര്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവവച്ചു.

ടോമിച്ചന്‍ മുളകുപ്പാടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

‘അടങ്ങാത്ത ആവേശങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും തുടക്കമിട്ട മനോഹരമായ ആ ദിനത്തിന്റെ നാല് വര്‍ഷങ്ങള്‍. ഇന്നും സ്വീകരണമുറികളില്‍ പ്രേക്ഷകര്‍ അതേ ആവേശത്തോടെ തന്നെയാണ് പുലിമുരുകനെ വരവേല്‍ക്കുന്നത് എന്നത് ഒരു നിര്‍മാതാവ് എന്ന നിലയില്‍ എനിക്കും അഭിമാനിക്കാവുന്ന ഒന്നാണ്. മലയാളികളെ മുരുകന്‍ കീഴടക്കി നാല് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മറ്റൊരു സന്തോഷവാര്‍ത്ത കൂടി നിങ്ങളെ അറിയിക്കുകയാണ്. മലയാളികളുടെ പ്രിയ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയുടെ 250മത് ചിത്രത്തിന്റെ ടൈറ്റില്‍ ഉടന്‍ തന്നെ അനൗണ്‍സ് ചെയ്യുന്നതായിരിക്കും. കോവിഡ് ഭീതി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും എന്നത്തേയും പോലെ പൂര്‍ണ പിന്തുണയുമായി പ്രേക്ഷകരായ നിങ്ങള്‍ കൂടെയുണ്ടാകുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.’

അടങ്ങാത്ത ആവേശങ്ങൾക്കും ആഘോഷങ്ങൾക്കും തുടക്കമിട്ട മനോഹരമായ ആ ദിനത്തിന്റെ നാല് വർഷങ്ങൾ..❤️
ഇന്നും സ്വീകരണമുറികളിൽ…

Posted by Tomichan Mulakuppadam on Wednesday, 7 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here