സംസ്ഥാനത്തെ ആദ്യ ഇന്റഗ്രേറ്റഡ് കുടുംബാരോഗ്യ കേന്ദ്രമായി പാങ്ങപ്പാറ ഹെൽത്ത് സെന്റർ

സംസ്ഥാനത്തെ ആദ്യ ഇന്റഗ്രേറ്റഡ് കുടുംബാരോഗ്യ കേന്ദ്രമായി മാറി പാങ്ങപ്പാറ ഹെൽത്ത് സെന്റർ. കിടത്തി ചികിത്സ, വിപുലമായ ഒ.പി സംവിധാനം, ലാബ് എന്നിവ രോഗി സൗഹ്യദമാണ് ഇവിടെ.

ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരം കോര്‍പ്പറേഷന്റേയും, ദേശീയ ആരോഗ്യ മിഷന്റേയും സഹായത്തോടെയാണ് ഈ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റിയത്. ഇന്റഗ്രേറ്റഡ് ഫാമിലി ഹെല്‍ത്ത് സെന്ററായതോടെ പാങ്ങപ്പാറ ഹെല്‍ത്ത് സെന്ററില്‍ വലിയ സേവനങ്ങള്‍ ലഭ്യമാകുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

കിടത്തി ചികിത്സയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള സ്‌പെഷ്യലിസ്റ്റുകള്‍ നേരിട്ട് നടത്തുന്ന സ്‌പെഷ്യാലിറ്റി ക്ലീനിക്കുകളും ഇവിടുത്തെ പ്രത്യേകതകളാണ്. ശ്വാസ്, ആശ്വാസ് ക്ലിനിക്കുകള്‍, ഗര്‍ഭിണികള്‍ക്കൂം സ്ത്രീകള്‍ക്കുമുള്ള ചികിത്സ, കുട്ടികളുടെ വിഭാഗം, ത്വക്ക് രോഗ വിഭാഗം, ഇ.എന്‍.റ്റി, ഫിസിക്കല്‍ മെഡിസിന്‍, ദന്തല്‍ തുടങ്ങിയവും ഇവിടെയുണ്ട്.

എല്ലാ ദിവസവും രാവിലെ 9 മണിമുതല്‍ വൈകുന്നേരം 6 മണിവരെ ഒ.പി പ്രവര്‍ത്തിക്കും. ഇതു കൂടാതെ പ്രതിരോധ കുത്തിവയ്പ്പ് എന്‍.സി.ഡി ക്ലീനിക്ക്, ലാബ്, ഫാര്‍മസി സംവിധാനങ്ങളും ഇനി ഇവിടെ സജ്‌ജമാണ്.

മികച്ച ഭൗതീക സാഹചര്യവും ഇവിടുത്തെ പ്രത്യേകതയാണ്. കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് മികവിന്റെ മുഖമാണ് ഈ കുടുംബാരോഗ്യ കേന്ദ്രം നൽകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News