പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

സി.പി.ഐ.എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ചിറ്റിലങ്ങാട് സ്വദേശികളായ ആലിക്കല്‍ വീട്ടില്‍ സുജയ്കുമാര്‍ കുഴിപറമ്പില്‍ സുനീഷ് എന്നിവരാണ് അറസ്റ്റിലായത്.ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി
അതേസമയം സനൂപിന്റെ കൊലപാതകത്തില്‍ നേരത്തെ അറസ്റ്റിലായ മുഖ്യ പ്രതി നന്ദനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.വീഡിയോ കോൺഫറൻസിഗ് വഴിയാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്.

CPIM ബ്രാഞ്ച് സെക്രട്ടറി സനൂപിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നന്ദനെ ചൊവ്വാഴ്ച്ചയാണ് പൊലീസ് പിടികൂടിയത്.തൃശൂർ ജില്ലയിൽ ഒളിവിൽ കഴിയവേയാണ് ഇയാൾ പൊലീസ് പിടിയിലായത്.ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്ന് കേസിലെ മറ്റ് പ്രതികളെ കുറിച്ച് പൊലീസിന് കൃത്യമായ സൂചന ലഭിച്ചത് തുടർന്നാണ് ഇന്നലെ രാത്രിയോട് 2 പ്രതികൾ കൂടി പിടിയിലായത്.ചിറ്റിലങ്ങാട് സ്വദേശികളായ ആലിക്കല്‍ വീട്ടില്‍ സുജയ്കുമാര്‍ കുഴിപറമ്പില്‍ സുനീഷ് എന്നിവരാണ് അറസ്റ്റിലായത്.

ഇത് കൂടാതെ കൂടുതൽ പ്രതികൾ വരും ദിവസങ്ങളിൽ അറസ്റ്റിലാകും എന്നാണ് സൂചന.കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ചാമനെ കുറിച്ചും പിടിയിലായ പ്രതികളിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾ ഗുണ്ടാ സംഘ അംഗവും ലഹരി മാഫിയയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളുമാണെന്നാണ് സൂചന.പ്രതികൾ ആരും തന്നെ തൃശൂർ ജില്ല വിട്ടിട്ടില്ലെന്നാണ് വിവരം.

പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷമായിരിക്കും നന്ദനെയും മറ്റ് പ്രതികളെയും കൊലപാതകം നടന്ന ചിറ്റിലങ്ങാട് എത്തിക്കുക. കൊലപാതകം നടത്തിയ ശേഷം പ്രതികൾ വസ്ത്രം ഉപേക്ഷിച്ച ചിറ്റിലങ്ങാട്ടെ കുളക്കരയിൽ ഫോറൻസിക് സംഘം പരിശോധന നടത്തി.ഇവിടുന്ന് ലഭിച്ച രക്ത സാമ്പിളുകൾ DNA പരിശോധനയ്ക്ക് അയക്കും.ആക്രമണത്തിൽ പരിക്കേറ്റ മറ്റ് CPIM പ്രവർത്തകരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News