സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട കാമുകന്റെ അടുത്തെത്താൻ സഹായം ചോദിച്ച 13കാരിയെ പീഡിപ്പിച്ചു; യുവാക്കൾ അറസ്റ്റിൽ

തമിഴ്നാട്ടിലുള്ള കാമുകന്റെ അടുത്തെത്താൻ സഹായം ചോദിച്ച പതിമൂന്നുകാരിയെ യാത്രയ്ക്കിടെ പീഡിപ്പിച്ചുവെന്ന കേസിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ. പെൺകുട്ടിയെ കാമുകന്റെ താമസസ്ഥലത്തു നിന്നു കണ്ടെത്തി. തമിഴ്നാട്ടിലുള്ള കാമുകനെയും അറസ്റ്റ് ചെയ്തു.

മണാശ്ശേരി സ്വദേശി മിഥുൻ രാജ് (24), മലയമ്മ സ്വദേശി അഖിത്ത് രാജ് (23), മുക്കം കുറ്റിപ്പാല സ്വദേശി ജോബിൻ (23), തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ കാമരാജ്നഗർ സ്വദേശി ധരണി (22) എന്നിവരാണു പിടിയിലായത്.

പെൺകുട്ടി സമൂഹമാധ്യമങ്ങൾ വഴിയാണ് തമിഴ്നാട് സ്വദേശി ധരണിയുമായി പ്രണയത്തിലായത്. മണാശ്ശേരിയിലെ ആശുപത്രിയിൽ വച്ചാണു മിഥുൻരാജിനെ പരിചയപ്പെട്ടത്. ധരണിയുടെ അടുത്തെത്താൻ മിഥുൻരാജിന്റെ സഹായം തേടി എന്നാണ്‌ പൊലീസ് പറയുന്നത്: .

ഈ മാസം രണ്ടിനു മിഥുൻരാജ് രണ്ടു സുഹൃത്തുക്കൾക്കൊപ്പം കാറുമായെത്തി പെൺകുട്ടിയെ കൊണ്ടു പോയി. മണാശ്ശേരിയിലെ മെഡിക്കൽ കോളജിന്റെ പാർക്കിങ് ഗ്രൗണ്ടിൽ വാഹനം നിർത്തി മിഥുൻരാജ് പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം, ഹൊസൂരിലെ ബസ് സ്റ്റാൻഡിലെത്തിച്ചു കടന്നുകളഞ്ഞുവെന്നും പൊലീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here