ജില്ലാ ഭരണകൂടത്തിനെതിരെ ഹാഥ്റസ് പെണ്‍കുട്ടിയുടെ കുടുംബം ഹൈക്കോടതിയിൽ

ജില്ലാ ഭരണകൂടത്തിനെതിരെ ഹാഥ്റാസ് പെണ്‍കുട്ടിയുടെ കുടുംബം ഹൈക്കോടതിയിൽ. വീട്ടിൽ നിയമ വിരുദ്ധമായി തടഞ്ഞു വച്ചിരിക്കുകയാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം ഹർജിയില്‍ പറയുന്നു. തങ്ങളെ പുറത്തുപോകാനോ ആരോടും സംസാരിക്കാനോ അനുവദിക്കുന്നില്ലെന്നും കുടുംബം പറയുന്നു.

നിയമ വിരുദ്ധ തടങ്കലിൽ നിന്ന് തങ്ങളെ മോചിപ്പിക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. പെണ്‍കുട്ടിയുടെ പിതാവ് അടക്കമുള്ളവർ ആണ് ഹേബിയസ് കോർപ്പസ് നൽകിയിരിക്കുന്നത്.

ഹർജി അലഹബാദ് ഹൈക്കോടതി ഇന്ന് പരിഗണിക്കാൻ സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News