അടുത്തവര്‍ഷം 150 ദശലക്ഷം ജനങ്ങള്‍ കൊടും പട്ടിണിയിലാകും; ഞെട്ടിക്കുന്ന മുന്നറിയിപ്പ് ലോക ബാങ്കിന്റേത്

കൊവിഡ് മഹാമാരി മൂലം അടുത്ത വര്‍ഷത്തോടെ ലോകത്ത് 150 ദശലക്ഷത്തോളം ജനങ്ങള്‍ കൊടുംപട്ടിണിയിലാകുമെന്ന മുന്നറിയിപ്പുമായി ലോക ബാങ്ക്.

രണ്ടു വര്‍ഷത്തിലൊരിക്കല്‍ തയാറാക്കുന്ന പോവര്‍ട്ടി ആന്‍ഡ് ഷെയേര്‍ഡ് പ്രോസ്പരിറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. കൊവിഡ് കാരണം ഈ വര്‍ഷം അവസാനത്തില്‍ 88 ദശലക്ഷം മുതല്‍ 115 ദശലക്ഷം വരെ ആളുകളെ കൊടുംദാരിദ്ര്യം വിഴുങ്ങും. ഇത് സാമ്പത്തിക പ്രയാസത്തിന്റെ പാരമ്യത്തിന് അനുസരിച്ച് 2021ല്‍ 150 ദശലക്ഷം പേരായി വര്‍ധിച്ചേക്കും.

കൊവിഡ് ബാധിച്ചില്ലായിരുന്നെങ്കില്‍ ലോകത്തിന്റെ ദാരിദ്ര്യനിരക്ക് 2020ല്‍ 7.9 ശതമാനമായി കുറയുമായിരുന്നു. മഹാമാരിയും ആഗോള മാന്ദ്യവും ലോക ജനസംഖ്യയില്‍ 1.4% ആളുകളെ കൊടും ദാരിദ്ര്യത്തിലേക്കു തള്ളിവീഴ്ത്തുമെന്നും ലോക ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഡേവിഡ് മല്‍പാസ് പറഞ്ഞു.

കൊവിഡിനു ശേഷമുള്ള ‘വ്യത്യസ്തമായ സമ്പദ്വ്യവസ്ഥയ്ക്കായി’ രാജ്യങ്ങള്‍ തയാറെടുക്കണമെന്നും മൂലധനം, തൊഴില്‍, നൈപുണ്യം, നവീന ആശയങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് പുതിയ വ്യവസായങ്ങളിലേക്കും മേഖലകളിലേക്കും നീങ്ങണമെന്നുമാണ് മുന്നറിയിപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News