തമിഴ്നാട്ടില്‍ രാഷ്ട്രീയ സംഘര്‍ഷം ഇളക്കി വിടാന്‍ ശ്രമം; ബിജെപി നേതാവിനെതിരെ കേസ്

കന്യാകുമാരി: തമിഴ്നാട്ടില്‍ ഹാഥ്‌റാസ് പെണ്‍കുട്ടിയുടെ ഫോട്ടോ വച്ച് പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ ബി.ജെ.പിക്കെതിരെ കേസ്.

തമിഴ്നാട്ടില്‍ രാഷ്ട്രീയ സംഘര്‍ഷം ഇളക്കി വിടാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചാണ് പരാതി. കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ വിഭാഗം ചെയര്‍മാന്‍ ജെ. അസ്ലം ബാഷയാണ് നാഗര്‍കോയില്‍ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയത്.

ബി.ജെ.പി പ്രവര്‍ത്തകനായ ഉമേഷിനെതിരെയാണ് പരാതി. കന്യാകുമാരി ബി.ജെ.പിയിലെ കിളിയൂര്‍ യൂണിറ്റിന്റെ ഐ.ടി ആന്‍ഡ് സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ ഉപാധ്യക്ഷനാണ് ഇയാള്‍.

ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് ഭാരതീയ ജനത പാര്‍ട്ടിയുടെ കണ്ണീര്‍ പ്രണാമം എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.

തമിഴ്നാട് ഡി.ജി.പിക്കും കന്യാകുമാരി ജില്ലാ കലക്ടര്‍ക്കും ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി അയച്ചിട്ടുണ്ട്.

സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ വിമര്‍ശനം രൂക്ഷമാവുന്നതിനിടയിലാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ വ്യാജ പ്രചരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News