2022 വേള്‍ഡ് കപ്പ്; ഖത്തര്‍ ഒരുക്കുന്ന സ്‌റ്റേഡിയം കണ്ട് ഞെട്ടി ഫിഫ

ദോഹ: ഫിഫ വേള്‍ഡ് കപ്പ് 2022നായി ഖത്തര്‍ ഒരുക്കുന്ന സ്റ്റേഡിയം കണ്ട് അമ്പരന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിയോ. വേള്‍ഡ് കപ്പിനായി ഒരുക്കിയ അല്‍ ബയ്ത് സ്റ്റേഡിയം കണ്ട തനിക്ക് വാക്കുകള്‍ കിട്ടുന്നില്ലെന്നാണ് ഫിഫ പ്രസിഡന്റ് പ്രതികരിച്ചത്.

”അല്‍ ബെയ്ത് സ്റ്റേഡിയം അവിശ്വസനീയമാണ്. ഒരു യഥാര്‍ത്ഥ ഫുട്ബോള്‍ സ്റ്റേഡിയം. മികച്ച ഫുട്ബോള്‍ ഫീല്‍ നല്‍കുന്ന സ്റ്റേഡിയത്തിന് ഒരു പ്രാദേശിക സ്പര്‍ശവുമുണ്ട്. കൂടാരത്തിന്റേതു പോലുള്ള ആകൃതി ഇതിനെ അതുല്യമാക്കുന്നു. മേല്‍ക്കൂരയിലെ അറബിക് പാറ്റേണുകള്‍ മനോഹരമാണ്. എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല.” ജിയാനി ഇന്‍ഫാന്റിയോ പറയുന്നു.

”ലോകം നിശ്ചലമായി നിന്ന കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ അടിസ്ഥാന സൗകര്യം ഒരുക്കല്‍ മുതല്‍ സര്‍ക്കാരിന്റെ തൊഴില്‍ പരിഷ്‌കാരങ്ങള്‍ പോലുള്ള സുപ്രധാന കാര്യങ്ങളില്‍ ഖത്തറിന് മുന്നേറാന്‍ കഴിഞ്ഞു. ടൂര്‍ണമെന്റിനു മുന്നോടിയായി ഖത്തര്‍ നടത്തിയ ഈ മുന്നേറ്റത്തില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്.” ജിയാനി ഇന്‍ഫാന്റിയോ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel