ഇന്‍സ്റ്റഗ്രാമിന് 10ാം പിറന്നാള്‍

നിങ്ങൾ ഇൻസ്റ്റാഗ്രാമിൽ ലെെക്ക് ചെയ്യുകയും ഹാഷ്‌ടാഗുചെയ്യുകയും വീണ്ടും പോസ്റ്റുചെയ്യുകയും ചെയ്‌ത് തുടങ്ങിയിട്ട് 10 വർഷമായി എന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ! ഇന്‍സ്റ്റഗ്രാമിന് ഇന്ന് 10ാം പിറന്നാള്‍.

ഐജി അല്ലെങ്കില്‍ ഇന്‍സ്റ്റ എന്ന ചെല്ലപ്പേരില്‍ പ്രശസ്തിയാര്‍ജിച്ച ഇന്‍സ്റ്റാഗ്രാം 2010 ഒക്ടോബറിലാണ് അവതരിപ്പിക്കപ്പെട്ടത്. കെവിന്‍ സിസ്‌ട്രോമും മൈക്ക് ക്രീഗറും ചേര്‍ന്ന് അവതരിപ്പിച്ച ഈ സാമൂഹ്യമാധ്യമം നിലവില്‍ ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലാണ്.

ആശയവിനിമയം എന്നതിലുപരി അനേകര്‍ക്ക് വരുമാന മാര്‍ഗ്ഗമായി മാറാനും ഇന്‍സ്റ്റയ്ക്ക് കഴിഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇന്‍സ്റ്റയുടെ പ്രശസ്തി ഉയര്‍ത്തിയതും ഇത് തന്നെയായിരുന്നു. 2012 ല്‍ വെറും 13 ജീവനക്കാരുള്ളപ്പോള്‍ ഒരു ബില്യണ്‍ ഡോളറിനാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് ഇന്‍സ്റ്റാഗ്രാം വാങ്ങിയത്

ഒരു സ്വകാര്യ സ്റ്റോറീസ് മാപ്പ്, ആക്രമണാത്മക അഭിപ്രായങ്ങള്‍ മറയ്ക്കല്‍, നഡ്ജ് മുന്നറിയിപ്പുകള്‍ വികസിപ്പിക്കല്‍, നൊസ്റ്റാള്‍ജിക് ഐക്കണുകള്‍ പോലുള്ള ഫീച്ചേഴ്‌സുകളാണ് പത്താം പിറന്നാളിനോടനുബന്ധിച്ച് ഇന്‍സ്റ്റഗ്രാം പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമിന്റെ 10-ാം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് വിക്കി എന്ന് വിളിക്കുന്ന വിഘ്‌നേഷ് ആശംസകള്‍ നേര്‍ന്നത്. ‘സ്‌നേഹോപകാരത്തിന് നന്ദി, പിറന്നാള്‍ ആശംസകള്‍ ഇന്‍സ്റ്റ’ എന്നാണ് വിഘ്‌നേഷ് കുറിച്ചിരിക്കുന്നത്.

10-ാം വാര്‍ഷികത്തില്‍ ഇന്‍സ്റ്റഗ്രാമം ടീം നല്‍കിയ സമ്മാനത്തിന്റെ ദൃശ്യങ്ങളും വിഘ്‌നേഷ് പങ്കുവച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here