ശശികലയുടെ 2000 കോടി രൂപയോളം വരുന്ന സ്വത്തുക്കള്‍ മരവിപ്പിച്ചു

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ നേതാവുമായ വി.കെ ശശികലയുടെ 2000 കോടി രൂപയോളം വരുന്ന സ്വത്തുക്കള്‍ മരവിപ്പിച്ച് ആദായനികുതി വകുപ്പ്.

ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് നടപടി. 2017 ലെ സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് നടപടിയെന്നാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട്ടിലെ കോടനാട്, സിരുതാവൂര്‍ മേഖലകളിലുള്ള സ്വത്തുക്കളാണ് മരവിപ്പിച്ചത്.

എ.ഐ.എ.ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിലവിലെ മുഖ്യമന്ത്രിയായ ഇ. പളനിസാമിയെ പ്രഖ്യാപിച്ച ദിവസം തന്നെയാണ് ആദായനികുതി വകുപ്പിന്റെ നടപടി. ശശികലയെ പാര്‍ട്ടിയിലേക്ക് തിരികെ വരാന്‍ അനുവദിക്കില്ലെന്ന് പളനിസാമി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News