കോഴിക്കോട് കൊവിഡ് അതിതീവ്ര വ്യാപനം; രോഗം സ്ഥിരീകരിക്കുന്നവരില്‍ ഭൂരിഭാഗവും യുവാക്കള്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കൊവിഡ് അതിതീവ്ര വ്യാപനമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചശേഷം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി മന്ത്രി പറഞ്ഞു.

രോഗം സ്ഥിരീകരിക്കുന്നവരില്‍ ഭൂരിഭാഗം പേരും യുവാക്കളെന്നു ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 41 ശതമാനം പേരും യുവാക്കളാണ്. സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നതാണ് ഇതിനു കാരണമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ജില്ലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടും നഗരത്തില്‍ ആള്‍ക്കൂട്ടത്തിന് കുറവൊന്നുമില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. ജാഗ്രത പാലിക്കാതെ ജനങ്ങള്‍ നിരത്തിലിറങ്ങുന്നതും രോഗവ്യാപനം വര്‍ധിപ്പിച്ചതായി ആരോഗ്യവകുപ്പ് പറഞ്ഞു.

കോഴിക്കോട് ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകളിലാണ് രോഗം ബാധിച്ചതില്‍ അധികവും യുവാക്കളാണെന്നു വ്യക്തമായിരിക്കുന്നത്. രോഗം ബാധിച്ചവരില്‍ ഇരുപതിനും നാല്പതിനും ഇടയില്‍ വയസുള്ളവര്‍ 41 ശതമാനമാണ്.

നാല്പതിനും അറുപതിനും ഇടയില്‍ പ്രായമുള്ളവര്‍ 29 ശതമാനവും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് യുവാക്കളില്‍ രോഗബാധ വര്‍ധിക്കാനുള്ള പ്രധാന കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News