ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് 16ലേക്ക് മാറ്റി; ഇടപെടണമെങ്കില്‍ ശക്തമായ വസ്തുതകള്‍ വേണമെന്ന് സുപ്രീംകോടതി

ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഒക്ടോബര്‍ 16ലേക്ക് മാറ്റി. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് മുന്‍പ് ആവശ്യപ്പെട്ട സിബിഐ തന്നെ അധിക സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് വീണ്ടും നീട്ടിയത്.

കേസുമായി ബന്ധപ്പെട്ട വിശദമായ കുറിപ്പും രേഖകളും നല്‍കാനെന്ന പേരിലാണ് സമയം തേടിയത്. കോടതി ഇത് അംഗീകരിച്ചു.

അതേസമയം, വിചാരണ കോടതിയും ഹൈക്കോടതിയും 3 പേരെ കുറ്റവിമുക്തരാക്കിയ കേസില്‍ അപ്പീലുമായി വരുമ്പോള്‍ ശക്തമായ വാദങ്ങളുമായി വേണം വരാനെന്ന് കോടതി സിബിഐയോട് വാക്കാല്‍ പറഞ്ഞു.

സിബിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടായിരുന്നു ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News