
തൃശൂര്‍ ചിറ്റിലങ്ങാട് സി.പി.ഐ എം ബ്രാഞ്ച് സെക്രട്ടറി പി.യു.സനൂപിനെ കൊന്ന കേസിലെ ആര്‍എസ്എസുകാരായ രണ്ടു പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. സംഘടനം നടന്ന സ്ഥലത്തെത്തിച്ചാണ് ഇന്നലെ അറസ്റ്റിലായ സുജയകുമാറിനേയും സുനീഷിനേയും തെളിവെടുത്തത്.
രണ്ടു പ്രതികളും സംഘടനം നടന്ന സ്ഥലം പൊലീസിന് കാണിച്ചു കൊടുത്തു. പ്രദേശത്തെ വാട്ടര്‍ ടാങ്കിനു സമീപമാണ് പ്രതികള്‍ വന്നിരുന്നത്. ഇവിടെ എത്തിച്ചാണ് പൊലീസ് തെളിവെടുത്തത്. ഇരുമ്പ് ദണ്ഡു കൊണ്ട് സനൂപിനേയും മറ്റ് സിപിഐഎം പ്രവര്‍ത്തകരെയും മര്‍ദ്ദിച്ചതായി പ്രതികള്‍ വെളിപ്പെടുത്തി. സുജയ് ആണ് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് സനൂപിനെ മര്‍ദ്ദിച്ചത്. സുനീഷ് വെട്ടുക്കത്തിയും ഉപയോഗിച്ചു.
ഇതുവരെ ഈ കേസില്‍ മൂന്നു പ്രതികളേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി നന്ദനാണ് കത്തി ഉപയോഗിച്ച് സനൂപിനെ കുത്തിയത്. ഈ കത്തി ഇനിയും കണ്ടെത്താനുണ്ട്. നന്ദനെ ഇന്നലെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ഇനിയും ചോദ്യം ചെയ്യും.
കൊലപാതക കേസിലെ കൂട്ടുപ്രതികളേയും ഉടനെ അറസ്റ്റ് ചെയ്‌തെക്കും.ഇവരെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ അറസ്റ്റിലായ പ്രതികളില്‍ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ചാമനെ കുറിച്ചും പിടിയിലായ പ്രതികളില്‍ നിന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ ഗുണ്ടാ സംഘ അംഗവും ലഹരി മാഫിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളുമാണെന്നാണ് സൂചന. പ്രതികള്‍ ആരും തന്നെ തൃശൂര്‍ ജില്ല വിട്ടിട്ടില്ലെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here