ഗപ്പു ചലഞ്ചുമായി ചാരു ഹരിഹരന്‍

പ്രശസ്ത ഗായിക ബി അരുന്ധതിയുടെ മൂത്ത മകളാണ് സംഗീത സംവിധായിക കൂടിയായ ചാരു ഹരിഹരന്‍. മൃദംഗം, ഗഞ്ചിറ, കഹോന്‍, ജംപെ..തുടങ്ങി സ്വദേശിയും വിദേശിയുമായ പല സംഗീതോപകരണങ്ങളും ചാരുവിന് പ്രിയപ്പെട്ടവര്‍ തന്നെ..ഇപ്പോഴിതാ ഒരു മ്യൂസിക് ചലഞ്ചുമായെത്തിയിരിക്കുകയാണ് ചാരു ഹരിഹരന്‍. ഗപ്പു ചലഞ്ചെന്ന് പേരിട്ടിരിക്കുന്ന ചലഞ്ചിനെ കുറിച്ച് ചാരു തന്റെ വീഡിയോയില്‍ വ്യക്തമാക്കുന്നു.

ചലഞ്ച് ഏറ്റെടുക്കുന്നവര്‍ക്കുള്ള നിര്‍ദേശങ്ങളും പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ഗപ്പു കഹോന്‍ ഇന്‍ഡസ്ട്രീസ് ആണ് ചലഞ്ചിന് പിന്നില്‍. വിജയികള്‍ക്ക് ഗപ്പുവിന്റെ പുതിയ കഹോനാണ് സമ്മാനമായി ലഭിക്കുക.

ഇന്ത്യയില്‍ പതിയെ പ്രശസ്തിയാര്‍ജിച്ച് വരുന്ന ഒരു ക്യൂബന്‍ താളവാദ്യമാണ് കഹോന്‍. ഒരു വശത്ത് ദ്വാരമുള്ള തടിയിലുള്ള പെട്ടിയാണിത്. ഇതിനു മുകളിലിരുന്ന് കൈകൊണ്ട് തട്ടിയാണ് ഇതുപയോഗിക്കുന്നത്. കനം കുറഞ്ഞ പ്ലൈവുഡ് കൊണ്ടാണിതിന്റെ നിര്‍മ്മിതി. ആഫ്രിക്കന്‍ – പെറൂവിയന്‍ സംഗീതത്തില്‍ ഇത് ധാരാളമായി ഉപയോഗിച്ചു വരുന്നു. ഫ്‌ലമെന്‌കോ സംഗീതഞ്ജരും ഇതുപയോഗിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News