11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ ചാരു കസേരയില്‍ ഒരാള്‍ സ്ഥാനം പിടിച്ചു; ലോഹിതദാസിന്റെ മകന്‍ പറയുന്നു

സംവിധായകന്‍ ലോഹിതദാസിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് മകന്‍ വിജയശങ്കര്‍.

വിജയശങ്കറിന്റെ കുറിപ്പ്: കഴിഞ്ഞ 11 വര്‍ഷമായി അമരാവതിയുടെ പൂമുഖത്തെ ഈ ചാരുകസേര ഒഴിഞ്ഞു കിടക്കുകയാണ്, ആരും ഇതില്‍ ഇരിക്കാറില്ല. ഇവിടെ വരുന്നവര്‍ ചിലര്‍ ഇത് തൊട്ടു നമസ്‌കരിക്കും, പൂക്കള്‍ സമര്‍പ്പിക്കും, അദൃശ്യനായ ആരോ ഒരാള്‍ അതില്‍ ഇരിപ്പുണ്ട് എന്ന വിശ്വാസത്തോടെ കണ്ണെടുക്കാതെ നോക്കി നില്‍ക്കും. 11 വര്‍ഷങ്ങള്ക്കു ഇപ്പുറം അധികാരത്തോടെ ഒരാള്‍ അതില്‍ സ്ഥാനം പിടിച്ചു, ഇരിപ്പുറപ്പിച്ചു ഉറക്കസ്ഥലവും ആക്കി മാറ്റി. ലൂമിയുടെ മകന്‍. അവന്‍ അറിയുന്നുണ്ടോ അവന് മുന്നേ അതില്‍ ഇരുന്നത് ആരായിരുന്നു എന്ന്??

കഴിഞ്ഞ 11 വര്‍ഷമായി അമരാവതിയുടെ പൂമുഖത്തെ ഈ ചാര്കസേര ഒഴിഞ്ഞു കിടക്കുകയാണ്, ആരും ഇതിൽ ഇരിക്കാറില്ല. ഇവിടെ വരുന്നവർ ചിലർ…

Posted by Vijayshankar Lohithadas on Wednesday, 7 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here