ടൊവിനോയുടെ ആരോഗ്യനില തൃപ്തികരം; മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്

സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റ് ചികിത്സയിലുള്ള നടന്‍ ടൊവിനോ തോമസിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍.

താരത്തിന്റെ നിരീക്ഷണം 48 മണിക്കൂര്‍ കൂടി തുടരും. ശേഷം സി.ടി ആന്‍ജിയോഗ്രാം ചെയ്യുമെന്നും ഡോക്ടര്‍മാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ബുധനാഴ്ച 11.15നാണ് കടുത്ത വയറുവേദനയുമായി ടൊവിനോയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍ തന്നെ സി.ടി. ആന്‍ജിയോഗ്രാം ചെയ്തു. ഇതിലൂടെ വയറിനുള്ളില്‍ രക്തം കട്ട പിടിച്ചതായി വ്യക്തമായി.

തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബ്ലഡ് ക്ലോട്ടുകള്‍ നീക്കം ചെയ്തതായും, മരുന്നുകള്‍ നല്‍കിയതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

‘കള’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ടൊവിനോ തോമസിന് പരുക്കേറ്റത്. ആക്ഷന്‍ രംഗങ്ങള്‍ ഡ്യൂപ്പില്ലാതെ ചെയ്യാന്‍ ടൊവിനോ തയ്യാറാകുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News