സഹകരണ സംഘങ്ങള്‍ വഴിയുള്ള നെല്ല് സംഭരണത്തിന് രൂപരേഖയായി

സംസ്ഥാനത്ത് സഹകരണ സംഘങ്ങള്‍ വഴിയുള്ള നെല്ല് സംഭരണത്തിന് രൂപരേഖയായി. പാലക്കാട്, തൃശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നാകും സംഭരിക്കുക. ഒരു കിലോ നെല്ലിന് 28 രൂപ 5 പൈസ നല്‍കും. സ്വകാര്യ മേഖലയുടെ ചൂഷണത്തില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ തീരുമാനം.

സഹകരണ സംഘങ്ങളുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 100 സഹകരണ സംഘങ്ങള്‍ മുഖേനയാകും നെല്ല് സംഭരിക്കുക. സഹകരണ സംഘങ്ങള്‍ നേരിട്ടാണ് സംഭരണം നടത്തുക. സംഭരിക്കുന്ന നെല്ലിന് കിലോയ്ക്ക് 28 രൂപ 5 പൈസ എന്ന നിരക്കിലാണ് കര്‍ഷകര്‍ക്ക് നല്‍കുക. സ്വകാര്യ മില്ലുടമകള്‍ കിലോയ്ക്ക് 14 രൂപയാണ് നല്‍കിയിരുന്നത്.

പാലക്കാട് ജില്ലയില്‍ സംഭരിക്കുന്ന നെല്ല് അരിയാക്കി നല്‍കും. സംഭരിക്കുന്ന ദിനം തന്നെ സഹകരണ ബാങ്കുകള്‍ മുഖേന കര്‍ഷകര്‍ക്ക് പണം നല്‍കും. താലൂക്കടിസ്ഥാനത്തില്‍ ഒരു സംഘത്തിനാകും ഏകോപന ചുമതല. സ്വകാര്യ മില്ലുടമകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സഹകരണ സംഘങ്ങള്‍ വഴി നെല്ല് സംഭരിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here