സിപിഐഎം എംപിമാര്‍ക്ക് യുനിസെഫ് അവാര്‍ഡ്

സിപിഐഎം എംപിമാരായ കെകെ രാഗേഷിനും ഝര്‍ണാ ദാസിനും യുനിസെഫ് അവാര്‍ഡ്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും ഉന്നമനവും ലക്ഷ്യംവച്ചുള്ള പാര്‍ലമെന്‍റിലെ ഇടപെടലിനാണ് അവാര്‍ഡ്.

കുട്ടികളുടെ മാനസികാരോഗ്യവും, വിദ്യാഭ്യാസവും, പോഷകാഹാരവും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സഭയില്‍ നടത്തിയ ഇടപെടലിനാണ് കെകെ രാഗേഷ് എംപിക്ക് അവാര്‍ഡ്.

കുട്ടികള്‍ക്കെതിരായ അതിക്രമത്തിലും പോക്സോ നിയമത്തിലും, ജുവനൈല്‍ ഹോംസ്, മാനസിക വൈകല്യമുള്ള കുട്ടികളുടെ സുരക്ഷ തുടങ്ങിയ കാര്യങ്ങളില്‍ പാര്‍ലമെന്‍റിന്‍ നടത്തിയ ഇടപെടലിനാണ് ഝര്‍ണാ ദാസ് അവര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടത്.

ഝര്‍ണാ ദാസ് ത്രിപുരയില്‍ നിന്നും കെകെ രാഗേഷ് കേരളത്തില്‍ നിന്നുമുള്ള സിപിഐഎം എംപിമാരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel