ഓര്‍മശക്തിയില്‍ അതിശയിപ്പിച്ച് ഒരു കുരുന്ന്; ഒരുവയസിനിടയില്‍ നേടിയത് അഞ്ച് ലോക റെക്കോര്‍ഡുകള്‍

ഒരു വയസ്സും ഒമ്പതുമാസവും പ്രായമുള്ള അദിത്ത് വിശ്വനാഥ് സ്വന്തമാക്കിയ നേട്ടങ്ങള്‍ ആരേയും ഒന്ന് ഞെട്ടിക്കും. അസാധാരണ ഓര്‍മ്മ ശക്തി പ്രകടിപ്പിച്ച കുട്ടി ആഞ്ച് റെക്കോർഡുകൾ ആണ് സ്വന്തമാക്കിയിരിക്കുന്നത്. വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, തെലുങ്ക് ബുക്ക് ഓഫ് റെക്കോർഡ്സ്, കൂടാതെ രണ്ട് ദേശീയ റെക്കോർഡുകൾ എന്നിവയാണ് ഈ ചെറിയ പ്രായത്തില്‍ കൊച്ചു മിടുക്കന്‍ സ്വന്തമാക്കിയത്. ഹൈദരാബാദ് സ്വദേശിയാണ് അദിത്ത് വിശ്വനാഥിനെ ഓര്‍ത്ത് കുടുംബം അഭിമാനിക്കുകയാണ്.

ചെറുപ്പത്തില്‍ തന്നെ സാധാരണ കുട്ടികളുടെ പോലെ ആയിരുന്നില്ല അദിത്ത്. അവന്റെ പ്രായത്തിലുള്ള കുട്ടികൾ നഴ്സറിയില്‍ പഠിക്കുന്ന കാര്യങ്ങള്‍ ഓര്‍ത്തിരിക്കും എന്നാല്‍ അദിത്തിന് നിറങ്ങൾ, മൃഗങ്ങൾ, പതാക, പഴങ്ങൾ, ഇലക്ട്രോണിക് വീട്ടുപകരണങ്ങൾ എന്നിവ തിരിച്ചറിയാന്‍ സാധിക്കും എന്ന് കുട്ടിയുടെ അമ്മ സ്നേഹിത പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കുടാതെ കാർ ലോഗോകൾ, ഇംഗ്ലീഷ് അക്ഷരമാലകൾ, വളർത്തു മൃഗങ്ങൾ, വന്യമൃഗങ്ങൾ ശരീരഭാഗങ്ങൾ എന്നിവ തിരിച്ചറിയാൻ കഴിയും. എല്ലാം കൃത്യമായി പറയുകയും ചെയ്യും എന്ന് സ്നേഹിത പറഞ്ഞു.

എന്ത് കാര്യവും ഒരിക്കല്‍ കണ്ട് കഴിഞ്ഞാൽ പിന്നെ അവന്‍ അത് മറക്കില്ല. ഇന്ത്യൻ പതാകയുടെ ചിത്രം ഒരിക്കല്‍ കാണിച്ചിരുന്നു,പിന്നീട് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുമ്പോൾ അദ്ദേഹത്തിന്‍റെ പുറകില്‍ കണ്ട പതാക അവന്‍ തിരിച്ചറിഞ്ഞെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു. പിന്നീട് മറ്റ് പല രാജ്യങ്ങളുടെയും പതാകകൾ കുട്ടിക്ക് കാണിച്ചു കൊടുത്തു പഠിപ്പിച്ചു. പലപ്പോഴും സ്വന്തം കളിപ്പാട്ടങ്ങളുടെ പേരുകള്‍ ഓര്‍ക്കാന്‍ സാധിക്കാത്ത കുട്ടികള്‍ ആണ് ഉള്ളത്. അതിന്‍റെ ഇടയില്‍ ആണ് ഇത്രയും വലിയ കാര്യങ്ങള്‍ ഓര്‍ത്ത് വെച്ച് ഒരു വയസ്സുകാരന്‍ ഏവരേയും അത്ഭുതപ്പെടുത്തുന്നത്.

അവന്‍റെ നേട്ടങ്ങളില്‍ ഞങ്ങള്‍ക്ക് അഭിമാനം ഉണ്ട്. വളരെ സ്നേഹത്തോടെയും കരുതലോടെയും ആണ് അവനെ വളര്‍ത്തുന്നത്. കുടുംബത്തില്‍ എല്ലാവരും അവന്‍റെ കാര്യത്തില്‍ വലിയ ശ്രദ്ധയാണ് നല്‍കുന്നത്. മുത്തച്ഛനും മുത്തശ്ശിയും അവനെ പല കാര്യങ്ങളും പഠിപ്പിക്കുന്നുണ്ട്. വിവിധ ദൈവങ്ങളുടെ ചിത്രങ്ങൾ വളരെ വേഗത്തില്‍ അവന്‍ തിരിച്ചറിയും. മുത്തശ്ശിക്കൊപ്പം പൂജ മുറിയിൽ ഇരിക്കുമ്പോൾ, സായിബാബയുടെയും വെങ്കിടേശ്വർ സ്വാമിയുടെയും ചിത്രങ്ങള്‍ അവന്‍ തിരിച്ചറിഞ്ഞു. 15 വ്യത്യസ്ത ദേവതകളുടെ ചിത്രങ്ങൾ അവന് തിരിച്ചറിയാന്‍ സാധിക്കും.

അസാധാരണ ഓര്‍മ്മ ശക്തി കാരണം അവന്‍ സ്വന്തമാക്കിയത് ചെറിയ നേട്ടങ്ങള്‍ അല്ല. നിലവില്‍ ആഞ്ച് റെക്കോർഡുകൾ ആണ് അവന്‍ കരസ്ഥമാക്കിയിരിക്കുന്നത്. വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, തെലുങ്ക് ബുക്ക് ഓഫ് റെക്കോർഡ്സ്, കൂടാതെ രണ്ട് ദേശീയ റെക്കോർഡുകൾ എന്നിവ ഈ കൊച്ചു മിടുക്കന്‍റെ പേരില്‍ ആണ്. വസ്തുക്കളെ തിരിച്ചറിഞ്ഞതിന് മൂർച്ചയുള്ള മെമ്മറിയുള്ള അസാധാരണമായ ഒരു കുട്ടിയെന്ന ബഹുമതിയും ലഭിച്ചിട്ടുണ്ട്. 1വയസ്സും 9 മാസവും ആണ് കുട്ടിയുടെ പ്രായം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News