മോഹൻലാലിന് സിബിമലയിൽ കൊടുത്തത് നൂറിൽ രണ്ടു മാർക്ക്

മോഹൻലാലിനെ ആദ്യമായി മേക്കപ്പ് ചെയ്ത ഖ്യാതി മണിയൻപിള്ളരാജുവിനാണ് .മണിയൻപിള്ള രാജു സംവിധാനം ചെയ്ത സ്‌കൂൾ നാടകത്തിൽ എഴുപതുകാരനായ കഥാപാത്രമായി മാറ്റിയ കഥ മോഹൻലാൽ തന്നെ മണിയൻപിള്ള രാജുവിനോട് കൈരളി ടീ വിയിൽ പങ്കുവെക്കുന്നുണ്ട് . മോഹൻലാലിന് ആദ്യമായി വില്ലനായി വേഷം ലഭിക്കുന്നത് ഒരു ഓഡിഷനിലൂടെയാണ് .സിബിമലയിൽ ,ഫാസിൽ, ജിജോ ഈ മൂന്നുപേർക്ക് മുന്നിലേക്ക് ഓഡിഷനായി ചെന്നപ്പോഴത്തെ ഓർമ്മകൾ എന്തായിരുന്നു എന്നാണ് മണിയൻപിള്ളരാജു ഈ വിഡിയോയിൽ ചോദിക്കുന്നത്.”അവസാനത്തെ ദിവസം ഓഡിഷനായി അപേക്ഷിച്ച ആളാണ് ഞാൻ .സിബിമലയിൽ ,ഫാസിൽ, ജിജോ ഇവർ മൂന്നുപേരും കൂടി എന്നോട് രജനികാന്തിനെ പോലെ അഭിനയിക്കാൻ പറഞ്ഞു .ഞാൻ പറഞ്ഞു എനിക്കതൊന്നും അറിയില്ല .എനിക്കറിയാവുന്നപോലെ ചെയ്യാം എന്ന് .അഭിനയിച്ചു .സിബി മലയിൽ എനിക്ക് രണ്ടു മാർക്ക് ആണ് തന്നത്”.
മോഹൻലാലിന് രണ്ടു മാർക്ക് കൊടുത്തേ ഇതേ സംവിധായകന്റെ സിനിമയിൽ അഭിനയിച്ചിട്ടാണ് മോഹൻലാലിന് രണ്ടു തവണ ദേശീയ പുരസ്‌കാരം ലഭിച്ചത് .കിരീടവും ഭരതവും മോഹൻലാലിന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്തു .ആദ്യം ഏറ്റവും മാർക്ക് കുറച്ചുകൊടുത്തയാൾ എന്നത് മോഹൻലാൽ ജെ ബി ജങ്ഷനിലും പറഞ്ഞിട്ടുണ്ട് .

 
ഓഡിഷനിൽ ഫാസിൽ തൊണ്ണൂറ്റിഅഞ്ചും ജിജോ തൊണ്ണൂറ്റി ഏഴു മാർക്കും തന്നു എന്ന് പറയുമ്പോൾ ലാൽ പഴയ ഓർമകളിൽ മുഴുകി ചിരിക്കുന്നുണ്ട് .നാണംകുണുങ്ങിയായ ഫീമെയിൽ ടച്ചുള്ള ഒരാളെ ഈ കഥാപാത്രത്തിനായി വേണം എന്ന് സംസാരിച്ചിരിക്കുമ്പോൾ തോൾ ചരിച്ചു കൈയിലൊരു ലേഡീസ് കുടയുമായി വന്ന ലാലിൻറെ ആദ്യത്തെ കൂടികാഴ്ചയെക്കുറിച്ചും ഈ വിഡിയോയിൽ ഫാസിൽ പറയുന്നുണ്ട് .വളരെ സ്വാഭാവികമായി ക്യാമറക്കു മുന്നിൽ പെരുമാറിയ ലാൽ എന്ന വിസ്മയത്തെക്കുറിച്ച്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News