കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ അന്തരിച്ചു

കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി രാംവിലാസ് പാസ്വാന്‍ അന്തരിച്ചു. മകന്‍ ചിരാഗ് പാസ്വാനാണ് ട്വിറ്റര്‍ വഴി കേന്ദ്രമന്ത്രിയുടെ മരണവിവരം അറിയിച്ചത്.

ഹൃദയമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ബിഹാറില്‍ നിന്നുള്ള എല്‍ജെപി പാര്‍ട്ടിയുടെ നേതാവും രാജ്യത്തെ ദളിത് നേതാക്കളില്‍ പ്രധാനിയുമാണ് ചിരാഗ് പാസ്വാന്‍.

“Papa …. Now you are not in this world but I know you are always with me wherever you are. Miss you Papa …”

രാം വിലാസ് പാസ്വാന്‍റെ മരണവിവരം അറിയിച്ചുകൊണ്ട് ചിരാഗ് പാസ്വാന്‍ ട്വിറ്ററില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News