ആരാണ് ആ എംഎല്‍എ…?; കള്ളപ്പണ റെയ്ഡിനിടെ ഇറങ്ങിയോടിയ എംഎല്‍എയെ തിരക്കി ഇടത് എംഎല്‍എമാര്‍

കൊച്ചിയില്‍ ആദായ നികുതി വകുപ്പ് 88 ലക്ഷം കോടി രൂപയുടെ കള്ളപ്പണം പിടിച്ചതിന് പിന്നാലെ സ്ഥലത്തുനിന്ന് ഒരു എംഎല്‍എ റെയ്ഡ് നടക്കുന്നത് മനസിലാക്കി അവിടെ നിന്നും രക്ഷപ്പെട്ടുവെന്നു ഇയാളെ കുറിച്ച് ആദായ നികുതിവകുപ്പിന് കൃത്യമായ വിവരം ലഭിച്ചുവെന്നാണ് വിവരം.

വാര്‍ത്ത വന്നതിനെ തുടര്‍ന്ന് എംഎല്‍എയെ തിരക്കി ഇടത് എംഎല്‍എമാര്‍ സോഷ്യല്‍ മീഡിയ വ‍ഴി രസകരമായ ഫെയ്സ്ബുക്ക് കുറിപ്പുകള്‍ വ‍ഴി രംഗത്തെത്തി.

ഓടിയ ആ എം.എൽ.എ ആരായിരിക്കാം?ഒന്ന് രണ്ട്‌ ക്ലൂ തരാം..അടുത്തിടെയായി പത്രസമ്മേളനങ്ങളിൽ വലിയ കമ്പമുണ്ട്‌!!പത്ത്‌ നൂറ്റമ്പത്‌ വർഷം പഴക്കമുള്ള ഓട്ടക്കാരൻ!!

Posted by PV ANVAR on Thursday, October 8, 2020

ഓടിയ എംഎല്‍എ ആരാണെന്നതിന് കുറച്ച് ക്ലൂ തരാം എന്നാണ് പിവി അന്‍വര്‍ ഫെയ്സ്ബുക്ക് കുറിപ്പിട്ടിരിക്കുന്നത്. കൊച്ചിയില്‍ നിന്ന് ഒരു പ്രതീകാത്മക ചിത്രം എന്നാണ് പി ഉണ്ണിയുടെ കുറിപ്പ്.

കൊച്ചിയിൽ നിന്നൊരു പ്രതീകാത്മക ചിത്രം!!!

Posted by P Unni Mla on Thursday, October 8, 2020

എക്കാലത്തെയും മികച്ച സ്പ്രിന്ററായ ജമൈക്കൻ താരം ഉസൈൻ ബോൾട്ടിന് ഒത്ത എതിരാളി – ഇങ്ങ് നമ്മുടെ കൊച്ച് കേരളത്തിൽ നിന്ന് കെ ആന്‍സലന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

എക്കാലത്തെയും മികച്ച സ്പ്രിന്ററായ ജമൈക്കൻ താരം ഉസൈൻ ബോൾട്ടിന് ഒത്ത എതിരാളി – ഇങ്ങ് നമ്മുടെ കൊച്ച് കേരളത്തിൽ നിന്ന്

Posted by K Ansalan on Thursday, October 8, 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News