പോക്സോ കേസ് പ്രതി ഓടിരക്ഷപ്പെട്ടു

കൊല്ലം:പാലക്കാട് കൊപ്പം പൊലിസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതി കുളത്തൂപ്പുഴ പൊലിസ് സ്റ്റേഷനില്‍ കൈവിലങ്ങ് ഊരി തന്ത്രത്തില്‍ കടന്നു. തൃശൂര്‍ എടക്കഴിയൂര്‍ കറുത്താറന്‍ വീട്ടില്‍ ബാദുഷയാ(24)ണ് കടന്നത്.

പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ മൃഗീയമായി പീഡിപ്പിച്ചകേസില്‍ കൊപ്പം പൊലിസ് അന്വേഷിക്കുന്നതിനിടയില്‍ കുളത്തൂപ്പുഴയിലേയ്ക്ക് കടന്ന പ്രതി കുളത്തൂപ്പുഴ സ്വദേശിയും ഗര്‍ഭിണിയുമായ യുവതിക്കൊപ്പം താമസിക്കുകായിരുന്നു.

ഇയാള്‍ക്കെതിരെ യുവതി കുളത്തൂപ്പുഴ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ,പ്രതിയുടെ മൊബൈല്‍ ലൊക്കേഷന്‍ മനസിലാക്കിയ കൊപ്പം പൊലിസ് കുളത്തൂപ്പുഴ പൊലിസിന് പ്രതിയുടെ ഫോട്ടോ കൈമാറിയതോടെയാണ് കുളത്തൂപ്പുഴ സ്റ്റേഷനില്‍ പ്രതിയെകുറിച്ച് പരാതിയുളളതായി മനസിലായത്.

ഉടന്‍തന്നെ പ്രതിയുടെ ലോക്കേഷന്‍ മനസിലാക്കിയ കുളത്തൂപ്പുഴ പൊലിസ് കുളത്തൂപ്പുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും ഇന്നലെ രാവിലെ പിടികൂടിയെങ്കിലും ഇയാള്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടി സ്റ്റേഷനിലെത്തിച്ച് കൈവിലങ്ങിട്ട് പുറത്ത് നിര്‍ത്തിയതിനിടയിലാണ് വിലങ്ങൂരി കടന്നത്.

ഉടന്‍തന്നെ നാട്ടുകാരുടെ സഹായത്തോടെ പ്രദേശമാകെ അരിച്ച് പെറുക്കുന്നതിനിടയില്‍ സംശയം തോന്നിയ നാട്ടുകാരിലൊരാള്‍ പ്രതിയെ പിടികൂടിയെങ്കിലും കുതറിമാറി ഡീസന്റ് മുക്ക് കുട്ടിവനത്തിലേക്ക് ഓടിമറഞ്ഞു.

വനത്തിലൂടെ സഞ്ചരിച്ച പ്രതി നെടുവണ്ണൂര്‍ക്കടവ് വനഭാഗത്തെ തെന്മല ജലസംഭരണി പ്രദേശത്ത് എത്തിയതറിഞ്ഞ് നാട്ടുകാരുടെ നേതൃത്വത്തില്‍ പിന്‍തുടര്‍ന്നങ്കിലും കണ്ടെത്താനായിട്ടില്ല.

രാത്രി വൈകിയും കുളത്തൂപ്പുഴ സി.ഐ എന്‍.ഗിരീഷ്,എസ്.ഐ ഉദയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശത്ത് നാട്ടുകാര്‍ തിരച്ചില്‍ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News