‘അലിഞ്ഞില്ലാതാവുന്നതിനും, എരിഞ്ഞ് തീരുന്നതിനും പെണ്ണിന്റെ പേരെന്ന് ചിന്ത’; ചിന്തയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കര്‍; ചിന്തയെ പിന്‍തുണച്ച് മഹിളാ കോണ്‍ഗ്രസ് നേതാവ്

യുവജന കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ പ്രതികരണത്തെ പരിഹസിച്ച് ശ്രീജിത്ത് പണിക്കര്‍.
ശ്രീജിത്ത് പണിക്കറുടേത് പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിന്റെ ദുഷിച്ച ചിന്തയുടെ അടയാളമാണെന്നും.

സ്ത്രീ പരിഹസിക്കാനും പുച്ഛിക്കാനും തോന്നും പോലെ ഉപയോഗിക്കാനുള്ള ഒന്നാണെന്നുള്ള ബോധമാണെന്നും മഹളാ കോണ്‍ഗ്രസ് നേതാവ് ഉഷ വേണുഗോപാല്‍.

ചിന്താ ജെറോമിന്റെ വാക്കുകളെ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തി മാറ്റി ട്രോളുന്നവര്‍ അറിയാനായി പറയുകയാണ് പെണ്ണ് ദുര്‍ബലവും പുരുഷന് കീഴ്പ്പെടേണ്ടവളാണെന്നുമുള്ള ആണ്‍ബോധത്തിന് പുതിയ കാലത്തും മാറ്റം വന്നിട്ടില്ലെന്നതാണ് നിങ്ങള്‍ പരിഹാസത്തില്‍ നിറയുന്നതെന്നും ഉഷ വേണുഗോപാല്‍ പറഞ്ഞു.

ശക്തിയും തന്റേടവും ആണത്തമായും നാണവും വിനയവും അനുസരണയും പെണ്‍മയായും കരുതുന്ന പുരുഷകേസരികള്‍ക്ക് ചിന്താജെറോം പറഞ്ഞത് തമാശയായി തോന്നും, പക്ഷെ എനിക്കത് നേരായിട്ടെ തോന്നിയിട്ടുള്ളെന്നും അവര്‍ പറഞ്ഞു

‘അലിഞ്ഞലിഞ്ഞ് ഇല്ലാതാകുന്ന സോപ്പിനും എരിഞ്ഞെരിഞ്ഞ് ഇല്ലാതാകുന്ന ചന്ദനത്തിരിക്കും പെണ്ണിന്റെ പേരല്ലേയെന്ന് ചിന്താ ജെറോം.സത്യമാണ്. ഞാനിതാ ചില പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും ഓരോ കാരണമുണ്ട്.

ഗംഗാധരന്‍ ശുദ്ധ അഗര്‍ബത്തികള്‍. പുഷ്‌ക്കരന്‍ സോപ്പിന്‍ നറുമണം, പ്രകൃതിയേകിടും ഗുണം. വന്നല്ലോ വന്നല്ലോ വര്‍ഗീസു വന്നല്ലോ വസ്ത്രവര്‍ണ്ണങ്ങള്‍ക്കു ശോഭ കൂട്ടാന്‍. മധുരസ്വപ്നങ്ങളേകും ദാമോദരന്‍. എല്ലാര്‍ക്കും ചേരും ദാമോദരന്‍. വാഷിങ് പൗഡര്‍ മൊയ്തീന്‍, വാഷിങ് പൗഡര്‍ മൊയ്തീന്‍’, എന്നായിരുന്നു ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News