ഹാഥ്റസ്: പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ ഹര്‍ജി തള്ളി ഹൈക്കോടതി

ഹാഥ്റസ് കൂട്ടബലാത്സംഗ കേസില്‍ പെണ്കുട്ടിയുടെ കുടുംബത്തിന്റെ ഹർജി ഹൈക്കോടതി തള്ളി. നിയമ വിരുദ്ധ തടങ്കലിൽ വച്ചെന്ന് ആരോപിച്ചുള്ള കുടുംബത്തിന്‍റെ ഹർജിയാണ് തള്ളിയത്.

സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഇടപെടില്ലെന്ന് ഹൈക്കോടതി ഹര്‍ജി തള്ളിക്കൊണ്ട് പറഞ്ഞു.

ഹൈക്കോടതിയും സുപ്രീംകോടതിയും സുരക്ഷ ഒരുക്കാൻ നിര്‍ദേശിച്ചതാണ്. ഹർജിക്കാർക്ക് മറ്റ് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.

പ്രത്യേക അന്വേഷണ സംഘം അന്വേഷണത്തിന്‍റെ ഭാഗമായി സംഭവം പുനരാവിഷ്കരിക്കും. പെണ്കുട്ടിയുടെ അമ്മയെയും സഹോദരനെയും സംഭവ സ്ഥലത്ത് എത്തിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News