കിടപ്പറ നേരിട്ട് തെരുവില്‍ കൊണ്ടുവന്നത് പോലെയാണ് ഈ സിനിമ: ഭാരതിരാജ

അഡൽറ്റ് കോമഡി ചിത്രം ഇരണ്ടാം കുത്തിനെതിരെ സംവിധായകൻ ഭാരതിരാജ. ഇത്തരം സൃഷ്ടികള്‍ തമിഴ് സിനിമയില്‍ ഉണ്ടാകരുതെന്നായിരുന്നു ഭാരതിരാജയുടെ പ്രസ്താവന. സിനിമയുടെ പോസ്റ്റർ കണ്ട ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇത്രയും അശ്ലീലം തമിഴ് സിനിമയിൽ വരുന്നതിൽ ഞാൻ അപലപിക്കുന്നു. സര്‍ക്കാരും സെൻസര്‍ബോർ‍ഡും ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. സിനിമ കച്ചവടമാണ്. എന്നാൽ ഒരു പഴത്തെ പോലും വെറുപ്പുളവാക്കുന്ന അര്‍ത്ഥത്തിൽ ജനങ്ങളിലേക്ക് എത്തിക്കുന്നത് ഏറെ വേദനാജനകമാണ്. അവരുടെ വീട്ടിലും സ്ത്രീകളില്ലേ, എന്തായാലും ഒരു മുതിര്‍ന്ന സിനിമാ പ്രവര്‍ത്തകൻ എന്ന നിലയിൽ ഞാനിതിനെ അപലപിക്കുന്നു.’–ഭാരജിരാജ പറയുന്നു.

VIDEO] Arya unveils the teaser of Santosh Jayakumar's Irandam Kuthu

‘സിനിമയില്‍ ജീവിതരീതി കാണിക്കാം. പക്ഷേ അതു നേരിട്ടു കാണിക്കുന്നതിനു പകരം മറ്റു രീതിയില്‍ പറയണം. എന്നാല്‍ ഈ സിനിമ കിടപ്പറ നേരിട്ടു തെരുവിലേക്കു കൊണ്ടുവന്നതുപോലെയാണ്. ഇത് ഇന്ത്യന്‍ സംസ്കാരത്തിനു എതിരാണെന്നു പറയുന്നവരുടെ കൂട്ടത്തില്‍ ഞാന്‍ ഇല്ല. പക്ഷേ വീടകങ്ങളുടെ പരിശുദ്ധി സംരക്ഷിക്കപ്പെടേണ്ടതാണ്.’–ഭാരജിരാജ വ്യക്തമാക്കി

ഭാരതിരാജയ്ക്കു മറുപടിയുമായി ഇരണ്ടാം കുത്തിന്റെ സംവിധായകന്‍ എത്തിയതോടെ രംഗം കൊഴുത്തു. തന്റെ സിനിമ അശ്ലീലമാണെന്നു ആരോപിച്ച ഭാരതിരാജയ്ക്കു രൂക്ഷമായ മറുപടി കൊടുത്താണ് സിനിമയുടെ സംവിധായകന്‍ സന്തോഷ് പി.ജയകുമാര്‍ രംഗത്ത് എത്തിയത്. ഭാരതിരാജയുടെ ടിക് ടിക് എന്ന സിനിമയിലെ പാട്ടു സീന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. കമൽഹാസന് പിന്നിൽ ബിക്കിനി ധരിച്ച് മൂന്ന് നടിമാര്‍ നിൽക്കുന്നതാണ് ചിത്രം. 1981ല്‍ ഇറങ്ങിയ സിനിമയിലെ ഈ ദൃശ്യങ്ങള്‍ കാണാതെയാണോ വിമര്‍ശനമെന്നായിരുന്നു ചോദ്യം. എന്നാല്‍ സിനിമയിലെ മിനിറ്റുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന പാട്ടു രംഗവും തുടക്കം മുതല്‍ അവസാനം വരെ ദ്വയാര്‍ഥ പ്രയോഗങ്ങളും പച്ചയായ അശ്ലീവും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് ഭാരതിരാജയെ അനുകൂലിക്കുന്നവര്‍ പറയുന്നത്

Irandam Kuththu - Official Teaser | Santhosh P Jayakumar | Rockfort Entertainment| Daniel Annie Pope - YouTube

പ്രസ്താവന തനിക്കു അപകീര്‍ത്തിയുണ്ടാക്കുന്നതാണെന്നാരോപിച്ചു ഭാരതിരാജ ചിത്രത്തിന്റെ സംവിധായകന്‍ സന്തോഷ് പി. ജയകുമാറിന് വക്കീല്‍ നോട്ടീസ് അയച്ചു. സിനിമയ്ക്കെതിരെ സംസ്ഥാന സര്‍ക്കാരും സെന്‍സര്‍ ബോര്‍ഡും നടപടിയെടുക്കണമെന്നും ഭാരതിരാജ ആവശ്യപ്പെട്ടു. കോവിഡിനെ തുടര്‍ന്ന് പൂര്‍ണമായി നിശ്ചലമായ സിനിമ ലോകത്ത് പുതിയ വിവാദവും ചര്‍ച്ചകളും അമ്പരപ്പാണുണ്ടാക്കുന്നത്.

രവി മരിയ, ചാംസ്, ഡാനിയൽ ആനി, ശാലു ശാമു, മീനൽ, ഹരിഷ്മ, ആത്രികി, മൊട്ട രാജേന്ദ്രൻ തുടങ്ങി നിരവധി താരങ്ങളാണ് ഇരണ്ടാം കുത്തിൽ അഭിനയിക്കുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ പോസ്റ്ററിനും ടീസറിനും സോഷ്യൽമീഡിയയിൽ വലിയ വിമർശനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News