12 പേര്‍ക്ക് കൊവിഡ് : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദര്‍ശനം നിര്‍ത്തിവച്ചു;മുഖ്യപൂജാരി ഉള്‍പ്പെടെ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .

മുഖ്യപൂജാരി പെരിയനമ്പി ഉൾപ്പെടെ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കുന്നത് നിർത്തിവച്ചു. 15 വരെ ദർശനം നിർത്തിവയ്ക്കാനാണ് ഭരണസമിതിയുടെ തീരുമാനം.

നിത്യപൂജകൾ മുടങ്ങാതിരിക്കുന്നതിന് തന്ത്രി ശരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട് ക്ഷേത്രത്തിലെത്തി പൂജകളുടെ ചുമതല ഏറ്റെടുത്തു. നിലവിലെ സാഹചര്യത്തിൽ ഏറ്റവും കുറവ് ജീവനക്കാരെ നിലനിർത്തി നിത്യപൂജകൾ തുടരാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here