അശ്ലീല യൂട്യൂബര്‍റെ മര്‍ദിച്ച സംഭവം: ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി

അശ്ലീല യൂട്യൂബറെ അക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി സമർപ്പിച്ച മുൻകൂർജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി.

ഭാഗ്യലക്ഷ്മിയ്ക്കു പുറമെ ദിയ സന, ശ്രീലക്ഷ്മി അയ്ക്കൽ എന്നിവരും സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

ഭാഗ്യലക്ഷ്മിക്ക് മുൻകൂർ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ നേരത്തെ എതിർത്തിരുന്നു. പ്രോസിക്യൂഷന്‍ നിരത്തിയെ വാദങ്ങള്‍ പരിഗണിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

അശ്ല്ലീല യൂട്യൂബർ വിജയ് പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തിലാണ് ഭാഗ്യലക്ഷ്മി ഉൾപ്പെടെ 3 പേരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളിയത്.

ഭാഗ്യലക്ഷ്മിക്കൊപ്പം ദിയാ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയും കോടതി തള്ളി. മൂന്നു പേർക്കും മുൻകൂർ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ നേരത്തെതന്നെ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

ജാമ്യം നൽകിയാൽ അത് നിയമം കയ്യിലെടുക്കുന്നവർക്ക് പ്രചോദനമാകുമെന്നും അത് അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. പ്രോസിക്കൂഷന്‍റെ വാതങ്ങളെ ശരിവച്ചുകൊണ്ടാണ് ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

കഴിഞ്ഞ സെപ്റ്റംബർ 26 നാണ് സമൂഹമാധ്യമങ്ങളിൽ സ്ത്രീകളെ അധിക്ഷേപിച്ചതിനെതിരെ യൂ ട്യൂബര്‍ വിജയ് പി നായരുടെ ദേഹത്ത് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ മഷി ഒഴിക്കുകയും മർദ്ദിക്കുകയും ചെയ്തത്.

മോഷണം മുറിയില്‍ അതിക്രമിച്ചു കടക്കല്‍ തുടങ്ങി അഞ്ചു വര്‍ഷംവരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് മൂവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

ജില്ലാ കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഭാഗ്യലക്ഷ്മി ഹൈക്കോടതിയെ സമീപിക്കാനാണ് സാധ്യത. ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ വിജയ് പി നായര്‍ റിമാന്‍റിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here