ലോകസിനിമാ പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത; അവതാര്‍ രണ്ടാം ഭാഗം പൂര്‍ത്തിയായി, മൂന്നാം ഭാഗവും അവസാന ഘട്ടത്തില്‍

ലോക സിനിമാപ്രേമികൾക്കൊരു സന്തോഷ വാർത്ത. വെള്ളിത്തിരയിൽ വിസ്മയം തീർത്ത അവതാര്‍ സിനിമയുടെ രണ്ടാം ഭാഗം ചിത്രീകരണം പൂർത്തിയാതായി ജയിംസ് കാമറൂൺ.

മൂന്നാംഭാ​ഗത്തിന്റെ ചിത്രീകരണം ഭൂരിഭാ​ഗവും അവസാനിച്ചുവെന്നും കാമറൂൺ പറഞ്ഞു. ഏകദേശം നാല് വർഷത്തെ കഠിന പ്രയത്നത്തിനാണ് കഴിഞ്ഞ ദിവസം പരിസമാപ്തി ആയത്.

ലോക്ഡൗൺ പ്രതിസന്ധിക്കിടയിലും സിനിമയുടെ ചിത്രീകരണവുമായി കാമറൂൺ മൂന്നോട്ട് പോയിരുന്നു. ന്യൂസിലാന്‍ഡായിരുന്നു പ്രധാന ലൊക്കേഷനുകളിലൊന്ന്. 2009ലാണ് ചിത്രത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങുന്നത്.

അവതാർ 2ന്റെ കഥ പൂർണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് കാമറൂൺ പറയുന്നത്. നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെ കഥ പുരോഗമിക്കുമെന്നാണ് സൂചന. 1832 കോടി രൂപയാണ് നിർമാണ ചെലവ്.

മൂന്നാം ഭാ​ഗത്തിന് 7500 കോടിയോളമാണ് മുതൽ മുടക്ക്. 20th സെഞ്ചുറി സ്റ്റുഡിയോസും ലെെറ്റ് സ്റ്റോം എന്റര്‍ടെയ്‌മെന്റും ചേർന്നാണ് നിർമാണം.

അവതാറിന് തുടർഭാഗങ്ങളുണ്ടാകുമെന്ന് 2012 ലാണ് ജെയിംസ് കാമറൂൺ പ്രഖ്യാപിച്ചത്. ആദ്യം രണ്ട് ഭാഗങ്ങളായിരുന്നു ആലോചിച്ചിരുന്നതെങ്കിൽ പിന്നീട് കഥ വികസിച്ചുവന്നപ്പോൾ നാല് ഭാഗങ്ങൾ കൂടി ചേർക്കുകയായിരുന്നു. ചിത്രങ്ങളുടെ റിലീസും അതോടൊപ്പം പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോവിഡ് വന്നതോടെ റിലീസ് നീട്ടി.

പുതുക്കിയ റിലീസ് ഡേറ്റുകൾ: അവതാർ 2–ഡിസംബർ 16, 2022. അവതാർ 3–ഡിസംബർ 20, 2024. അവതാർ 4–ഡിസംബർ 18, 2026. അവതാർ 5–ഡിസംബർ 22, 2028.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News