എന്റെ ഫാമിലിക്കില്ലാത്ത പ്രശ്നങ്ങളും ബുദ്ധിമുട്ടുകളുമാണ് ഈ നാട്ടിലെ ചേട്ടന്മാർക്ക് : സാനിയ ഇയ്യപ്പൻ

സൈബര്‍ ഇടം, ഞങ്ങളുടെയും ഇടം എന്ന WCC ക്യാമ്പയിന്റെ ഭാഗമായി സാനിയ ഇയ്യപ്പൻ പറയുന്നു “എന്റെ ഫാമിലിക്കില്ലാത്ത പ്രശ്നങ്ങളും ബുദ്ധിമുട്ടുകളുമാണ് ഈ നാട്ടിലെ ചേട്ടന്മാർക്ക് .എനിക്കെപ്പോഴും വരുന്ന കമന്റ്സ് ഡ്രസ്സിങ്ങിനെകുറിച്ചാണ് .എന്റെ ഇഷ്ടമല്ലേ ഞാൻ എന്ത് ധരിക്കണമെന്നത്.അത് നിങ്ങളോടൊക്കെ ചോദിച്ചിട്ടു വേണോ ചേട്ടന്മാര .എന്ത് മനസുഖമാണ് നിങ്ങൾക്കൊക്കെ ഇത്തരത്തിൽ പറയുമ്പോൾ കിട്ടുന്നത് .എന്നോട് പല ആൺകുട്ടികളും ചോദിക്കുന്ന ചോദ്യമാണ് നിനക്കൊക്കെ മാനവും മര്യാദയും ഇല്ലേ എന്ന് .അത് സ്വയം ചോദിക്കേണ്ട കാര്യമല്ലേ? ‘റെഫ്യൂസ് ദ അബ്യൂസ്”

സൈബര്‍ ഇടങ്ങളില്‍ സത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരം പ്രവണതകള്‍ക്കെതിരെ കാമ്പയിനുമായി രംഗത്ത് എത്തിയിരിക്കുയാണ് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. ‘റെഫ്യൂസ് ദ അബ്യൂസ്’ ( #RefusetheAbuse) എന്നാണ് ഈ കാമ്പയിന് പേരിട്ടിരിക്കുന്നത്.

സ്ത്രീ ശബ്ദങ്ങളെ നിശബ്ദമാക്കുന്ന പ്രവണതയോടുള്ള പ്രതികരണമാണ് ഇതെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ഡബ്ല്യുസിസി വ്യക്തമാക്കി. സൈബര്‍ ഇടം, ഞങ്ങളുടെയും ഇടം എന്ന വാക്യവും ഇവര്‍ തങ്ങളുടെ പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്..

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News