നിങ്ങൾ ഫെയ്ക് ആയ ഒരു അക്കൗണ്ട് ഉണ്ടാക്കി ,ഒരാളുടെ പോസ്റ്റിനു താഴെ വളരെ മോശമായ കമന്റുകൾ ചെയ്യുന്നു: നിമിഷ സജയൻ

സൈബര്‍ ഇടങ്ങളില്‍ സത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരം പ്രവണതകള്‍ക്കെതിരെ കാമ്പയിനുമായി രംഗത്ത് എത്തിയിരിക്കുയാണ് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. ‘റെഫ്യൂസ് ദ അബ്യൂസ്’ ( #RefusetheAbuse) എന്നാണ് ഈ കാമ്പയിന് പേരിട്ടിരിക്കുന്നത്.

നടി നിമിഷ സജയൻ പറയുന്നത് ഇങ്ങനെ “നമുക്ക് എല്ലാവർക്കും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് .അതൊക്കെ ഓവർ കം ചെയ്യാനും നമ്മൾ ശ്രമിക്കാറുണ്ട് .പക്ഷെ ഈ പ്രശ്നങ്ങളിൽ ഒന്നാണ് സൈബർ ബുള്ളിങ്ങ്.അതിൽ നിന്നും കരകയറാനും വലിയ ബുദ്ധിമുട്ടാണ്.നിങ്ങൾ ഫെയ്ക് ആയ ഒരു അക്കൗണ്ട് ഉണ്ടാക്കി ,ഒരാളുടെ പോസ്റ്റിനു താഴെ വളരെ മോശമായ കമന്റുകൾ ചെയ്യുന്നു .അത് ചെയ്യുമ്പോൾ നിങ്ങള്ക്ക് സന്തോഷം തോന്നാം ,ഒരു പണിയുമില്ലാതിരിക്കുമ്പോൾ ഒരു ടൈം പാസ് .പക്ഷെ നിങ്ങളുടെ സന്തോഷത്തിൽ എതിർ ദിശയിൽ നിൽക്കുന്ന ആള് കടുത്ത മനസികവിഷമത്തിലേക്കു പോകാം .നിങ്ങളുടേതുപോലെ തന്നെ വിഷമങ്ങൾ ഉള്ള ആക്കം അത് .നിങ്ങളുടെ കമന്റു വായിക്കുമ്പോൾ അവർ കൂടുതൽ വിഷമത്തിലാകാം . അതുകൊണ്ടു ഇനി .ടൈപ്പ് ചെയ്യും മുൻപ് ചിന്തിക്കുക നിങ്ങൾ ചെയ്യുന്നത് ശരിയാണോ എന്ന്? ‘റെഫ്യൂസ് ദ അബ്യൂസ്”

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here