കോവിഡ് രോഗമുക്തി നേടിയ അനുഭവം പങ്കുവച്ച് നടി ഗൗതമി നായർ. ഇൻസ്റ്റാഗ്രാമിലാണ് താരം തനിക്കും സഹോദരിക്കും 21 ദിവസത്തെ ക്വാറന്റൈന് ശേഷം രോഗമുക്തി ലഭിച്ച അനുഭവം പങ്കുവച്ചത്.
തങ്ങൾക്ക് കാര്യമായ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും പ്രാഥമിക സമ്പർക്കത്തിൽ ഉണ്ടായിരുന്നില്ല എങ്കിൽ രോഗം തിരിച്ചറിയാതെ പോയേനെ എന്നും ഗൗതമി പറയുന്നു.
“സങ്കൽപിച്ചിട്ട് പോലുമില്ലാത്ത കാര്യം സംഭവിച്ചു. എനിക്ക് കൊറോണ പോസറ്റീവ് ആയി. 21 ദിവസത്തിന് ശേഷം ഇപ്പോൾ നെഗറ്റീവ് ആയി. എന്റെ സഹോദരിക്കും രോഗം ബാധിച്ചിരുന്നു.
നഴ്സുമാരും ആരോഗ്യ പ്രവർത്തകരും നിരന്തരം ഞങ്ങളുടെ ആരോഗ്യ വിവരങ്ങൾ ആരായുകയും ഞങ്ങളുടെ രോഗലക്ഷണങ്ങൾ ശ്രദ്ധിക്കുകയും ചെയ്തത് എടുത്ത് പറയേണ്ട കാര്യമാണ്. കാര്യമായ ലക്ഷണങ്ങൾ ഒന്നും തന്നെ ഞങ്ങൾക്കുണ്ടായിരുന്നില്ല.
നല്ല തലവേദനയുണ്ടായിരുന്നു. മൈഗ്രേയ്ൻ പോലെയുള്ള തലവേദന മരുന്ന് കഴിച്ചിട്ടും എനിക്ക് മാറിയില്ല. എന്റെ സഹോദരിക്ക് മാറുകയും ചെയ്തു.
പ്രാഥമിക സമ്പർക്കത്തിൽ ഉണ്ടായിരുന്നില്ല എങ്കിൽ എനിക്ക് വൈറസ് ബാധിച്ച കാര്യം ഞാൻ അറിയില്ലായിരുന്നു. എന്റെ അവബോധമില്ലായ്മ കാരണം എത്ര പേർക്ക് എന്നിൽ നിന്ന് അബദ്ധത്തിൽ രോഗം ബാധിക്കുമായിരുന്നുവെന്ന് ദൈവത്തിന് മാത്രമേ അറിയൂ..
അതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും അസ്വസ്ഥതകൾ വന്നുതുടങ്ങിയാൽ ഉടനെ തന്നെ ടെസ്റ്റ് നടത്തണം.. നിങ്ങൾക്കും മറ്റുള്ളവർക്കും വലിയ അപകട സാധ്യതയാണുള്ളത്”. ഗൗതമി പറയുന്നു

Get real time update about this post categories directly on your device, subscribe now.