മര്യാദരാമന്മാരായ പൊന്നാങ്ങളമാരോട്..നിങ്ങൾ ഇപ്പോൾ ചെയ്തോണ്ടിരിക്കുന്നതു വൻ അപരാധമാണ്

സൈബര്‍ ഇടങ്ങളില്‍ സത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരം പ്രവണതകള്‍ക്കെതിരെ കാമ്പയിനുമായി രംഗത്ത് എത്തിയിരിക്കുയാണ് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. ‘റെഫ്യൂസ് ദ അബ്യൂസ്’ ( #RefusetheAbuse) എന്നാണ് ഈ കാമ്പയിന് പേരിട്ടിരിക്കുന്നത്.
നടി ശ്രിന്റ പറയുന്നു
നമ്മൾ മര്യാദയെക്കുറിച്ചും പരസ്പര ബഹുമാനത്തെക്കുറിച്ചുമൊക്കെ ഒരുപാട് സംസാരിക്കാറുണ്ട്.പക്ഷെ ഈപറഞ്ഞ കാര്യങ്ങൾ വേർതിരിവില്ലാതെ ഉൾക്കൊള്ളാൻ ഇനി എന്ന കഴിയുക.നാട്ടിൽ ആർക്കു ബാധയുണ്ടെങ്കിലും കോഴിക്ക് കിടക്കപ്പൊറുതിയില്ല എന്ന അവസ്ഥയാണ് നമ്മുടേത് .എന്റെ രീതികൾ എന്റെ ഇഷ്ട്ടങ്ങൾ എല്ലാം എന്റേതാണ് .അതുകൊണ്ടു നാട്ടിലെ മര്യാദരാമന്മാരായ പൊന്നാങ്ങളമാരോട്..നിങ്ങൾ ഇപ്പോൾ ചെയ്തോണ്ടിരിക്കുന്നതു വൻ അപരാധമാണ്.REFUSE THE ABUSE .

സ്ത്രീ ശബ്ദങ്ങളെ നിശബ്ദമാക്കുന്ന പ്രവണതയോടുള്ള പ്രതികരണമാണ് ഇതെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ഡബ്ല്യുസിസി വ്യക്തമാക്കി. സൈബര്‍ ഇടം, ഞങ്ങളുടെയും ഇടം എന്ന വാക്യവും ഇവര്‍ തങ്ങളുടെ പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News