പ്രതി പൂവൻകോഴി ഇനി അന്യഭാഷകളിലേക്ക്

മലയാളത്തിൽ ഏറെ ശ്രദ്ധനേടിയ പ്രതി പൂവൻകോഴി ഇനി അന്യഭാഷകളിലേക്ക്. ചിത്രത്തിന്‍റെ അന്യഭാഷ റീമേക്കുകൾ വിറ്റുപോയി.

ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിനു ശേഷം മഞ്ജു വാരിയറും റോഷൻ ആൻഡ്രൂസും ഒന്നിച്ച സിനിമയാണ് പ്രതി പൂവൻകോഴി.

ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെ റീമേക്ക് അവകാശമാണ് വിറ്റുപോയത്. ബോളിവുഡിലെ ഏറ്റവും വലിയ നിർമാണക്കമ്പനികളിലൊന്നായ ബോണി കപൂർ പ്രൊഡക്‌ഷൻസ് ആണ് ചിത്രത്തിന്‍റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്.

ഉണ്മുന്നറിയിപ്പ്, ചാർലി എന്നീ ചിത്രങ്ങൾക്കു ശേഷം ഉണ്ണി ആർ തിരക്കഥ എഴുതിയ സിനിമ കൂടിയാണ് പ്രതി പൂവന്‍ കോ‍ഴി. മാധുരി എന്ന സെയിൽസ് ഗേൾ ആയാണ് മഞ്ജു എത്തിയത്. സംവിധായകനായ റോഷൻ ആൻഡ്രൂസ് തന്നെയാണ് ചിത്രത്തിൽ വില്ലനായി എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here