നിയമ വിരുദ്ധവും അധാര്‍മ്മികവുമായ ഉള്ളടക്കം; ടിക് ടോക് നിരോധിച്ച് പാകിസ്താന്‍

ചൈനീസ് ആപ്പായ ടിക് ടോക് പാകിസ്താനില്‍ നിരോധിച്ചു. നിയമ വിരുദ്ധവും അധാര്‍മ്മികവും ആയ ഉള്ളടക്കം നിയന്ത്രിക്കുന്നതിനു ഫലപ്രദമായ മോഡറേഷന്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ടിക് ടോക്കിലെ അധാര്‍മ്മികപരമായ ഉള്ളടക്കത്തെ സംബന്ധിച്ച് നിരവധി പരാതികളാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നാണ് പാക് ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

ഈ പരാതികളുടെ അടിസ്ഥാനത്തില്‍ വീഡിയോകള്‍ മോഡറേറ്റ് ചെയ്യണമെന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ ടിക് ടോക്കിന് പാക് ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി നല്‍കിയിരുന്നു. എന്നാല്‍ ഈ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ടിക് ടോക് പരാജയപ്പെട്ടെന്നാണ് പാക് സര്‍ക്കാര്‍ പറയുന്നത്.

പി.ടി.ഐ റിപ്പോര്‍ട്ട് പ്രകാരം നിരോധനം സംബന്ധിച്ച് പാക് സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ ടിക് ടോക്ക് മുന്നോട്ട് വന്നിട്ടുണ്ട്. ഒപ്പം പാകിസ്താന്‍ വെച്ച മാര്‍ഗനിര്‍ദ്ദേശങ്ങളും പരിശോധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News