ചാരുവിന്‍റെ ഗപ്പു ചലഞ്ച് ഏറ്റെടുത്ത് മഹാലക്ഷ്മി

ഗപ്പു ചലഞ്ച് ഏറ്റെടുത്ത് നടിയും നര്‍ത്തകിയുമായ മഹാലക്ഷ്മി. ചാരു ഹരിഹരന്‍ മുന്നോട്ട് വച്ച ഒരു മ്യൂസിക് ചലഞ്ചാണ് മഹാലക്ഷ്മി ഏറ്റെടുത്തിരിക്കുന്നത്. ചലഞ്ചിന്‍റെ വീഡിയോയും മഹാലക്ഷ്മി പങ്കുവച്ചിട്ടുണ്ട്.

ഗപ്പു ചലഞ്ചെന്ന് പേരിട്ടിരിക്കുന്ന ചലഞ്ചിനെ കുറിച്ച് ചാരു ഹരിഹരന്‍ തന്റെ വീഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചലഞ്ച് ഏറ്റെടുക്കുന്നവര്‍ക്കുള്ള നിര്‍ദേശങ്ങളും പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ഗപ്പു കഹോന്‍ ഇന്‍ഡസ്ട്രീസ് ആണ് ചലഞ്ചിന് പിന്നില്‍. വിജയികള്‍ക്ക് ഗപ്പുവിന്റെ പുതിയ കഹോനാണ് സമ്മാനമായി ലഭിക്കുക.

ഇന്ത്യയില്‍ പതിയെ പ്രശസ്തിയാര്‍ജിച്ച് വരുന്ന ഒരു ക്യൂബന്‍ താളവാദ്യമാണ് കഹോന്‍. ഒരു വശത്ത് ദ്വാരമുള്ള തടിയിലുള്ള പെട്ടിയാണിത്. ഇതിനു മുകളിലിരുന്ന് കൈകൊണ്ട് തട്ടിയാണ് ഇതുപയോഗിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News