കൊവിഡ് രോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം ?

കൊവിഡ് പോസിറ്റീവ് ആയവർ പലരും വീടുകളിൽ ചികിത്സ നിർവഹിക്കുന്ന ഈ സമയത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ് സമീകൃതാഹാരം കഴിക്കാൻ ശ്രദ്ധിക്കുക എന്നത് .

കാർബോ ഹൈഡ്രേറ്റും ,പ്രോട്ടീനും ,ഫാറ്റും,വൈറ്റമിനും ,മിനറൽസും അടങ്ങിയ അടങ്ങിയ ഭക്ഷണം തിരഞ്ഞെടുക്കുക.

65% കാർബോഹൈഡ്രേറ്റ്, 15 % ഫാറ്റ്, 20 % പ്രോട്ടീൻ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

കാർബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നത് ധാന്യങ്ങൾ ,പച്ചക്കറി -പഴവർഗങ്ങളിൽ ആണ്.

പ്രോട്ടീൻ അടങ്ങിയിരിക്കുന്നത് -മൽസ്യം ,ഇറച്ചി ,ധാന്യങ്ങൾ ,പാൽ ,മുട്ട , പുളിപ്പില്ലാത്ത

തൈര്

ഫാറ്റ് അടങ്ങിയിരിക്കുന്നത് – മുട്ട ,നെയ്യ് ,ധാന്യങ്ങൾ ,ഒലിവു ഓയിൽ

വൈറ്റമിൻ അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തുക:

വൈറ്റമിൻ സി അടങ്ങിയ പഴവർഗങ്ങൾ- പപ്പായ ,പേരക്ക ,നെല്ലിക്ക ,നാരങ്ങതുടങ്ങി പുളിപ്പുള്ള പഴവർഗങ്ങൾ

വൈറ്റമിൻ എ –  ക്യാരറ്റ്, ബീറ്റ്റൂട്ട് , പാൽ, തൈര്

വൈറ്റമിൻ ഡി അടങ്ങിയിരിക്കുന്നത് രാവിലെ 10 മുതൽ 3വരെയുള്ള വെയിലിലാണ്. ജനാലയ്ക്കടുത്ത് നിന്ന് 10 മിനുട്ടു വെയിൽ കൊള്ളാം.

ഫാറ്റ് അടങ്ങിയ മൽസ്യങ്ങൾ കഴിക്കാം.

മിനെറൽസിനായി പച്ചക്കറികളും ഫലവര്ഗങ്ങളും കഴിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News