കൊവിഡ് വ്യാപനം; ഒമാനിൽ വീണ്ടും രാത്രി സഞ്ചാര വിലക്ക്

ഉയരുന്ന കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഒമാനിൽ വീണ്ടും രാത്രി പൂർണമായ സഞ്ചാര വിലക്ക് ഏർപ്പെടുത്താൻ സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ഒക്ടോബർ 11 മുതൽ ഒക്ടോബർ 24 വരെയാണ് സഞ്ചാര വിലക്ക് നിലവിലുണ്ടാവുക.

രാത്രി എട്ടു മുതൽ പുലർച്ചെ അഞ്ചുവരെ ആളുകൾക്ക് പുറത്തിറങ്ങാൻ അനുമതിയുണ്ടാകില്ല.
വ്യാപാര സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും ഇൗ സമയം അടച്ചിടുകയും വേണമെന്ന് അറിയിച്ചു.
ബീച്ചുകളിലേക്കുള്ള പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്കാനും തീരുമാനമായിട്ടുണ്ട്.

ഇതോടൊപ്പം പ്രവർത്തനാനുമതി നൽകിയ ചില വാണിജ്യ പ്രവർത്തനങ്ങൾ അടക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്ജനങ്ങൾ പ്രത്യേകിച്ച് യുവാക്കൾ കോവിഡ് പ്രതിരോധ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സുപ്രീം കമ്മിറ്റി നിർദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News