പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

സിപിഐഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. ചിറ്റിലങ്ങാട് സ്വദേശികളായ ശ്രീരാഗ്, അഭയ്ജിത്ത്, സജീഷ് എന്നിവരാണ് പിടിയിലായത്. ഇവർ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.

സി.പി.ഐ.എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നന്ദൻ ഉൾപ്പെടെ 3 പേരെ പൊലീസ് നേരത്തെ പിടികൂടിയുരുന്നു. തൃശൂർ ജില്ലയിൽ ഒളിവിൽ കഴിയവേയാണ് ഇവർ പൊലീസ് പിടിയിലായത്.

ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്ന് കേസിലെ മറ്റ് പ്രതികളെ കുറിച്ച് പൊലീസിന് കൃത്യമായ സൂചന ലഭിച്ചത് തുടർന്നാണ് 3 പ്രതികൾ കൂടി പൊലീസ് പിടിയിലായത്. ചിറ്റിലങ്ങാട് സ്വദേശികളായ ശ്രീരാഗ്, അഭയ്ജിത്ത്, സജീഷ് എന്നിവരാണ് പിടിയിലായത്. ഇവർ 3 പേരും ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.

കൂടാതെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൂടുതൽ പ്രതികൾ വരും ദിവസങ്ങളിൽ അറസ്റ്റിലാകും എന്നാണ് സൂചന. ഇവരെ കുറിച്ച് പിടിയിലായ പ്രതികളിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഗുണ്ടാ സംഘ അംഗങ്ങളും ലഹരി മാഫിയയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും അക്രമി സംഘത്തിൽ ഉണ്ടെന്നാണ് സൂചന.

പ്രതികൾ ആരും തന്നെ തൃശൂർ ജില്ല വിട്ടിട്ടില്ലെന്നാണ് വിവരം.അറസ്റ്റിലായ പ്രതികളെ കഴിഞ്ഞ ദിവസം കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News