ചെന്നൈ സൂപ്പർ കിങ്സിനെതിരെ രൂക്ഷ വിമർശനവുമായി വീരേന്ദർ സെവാഗ്. കഴിഞ്ഞ ഐപിഎല്ലിൽ ഫൈനൽ വരെ എത്തിയ ടീമിന്റെ ഇത്തവണത്തെ ദാരുണമായ പ്രകടനം കണ്ടാണ് സെവാഗിന്റെ വിമർശനം. ബാറ്റിംഗ് നിരയുടെ പരാജയം കൊണ്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ തോല്‍വി സമ്മതിച്ച ടീമിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.
കേദാര്‍ ജാദവും രവീന്ദ്ര ജഡേജയും കളിച്ച ഡോട്‌ബോളുകള്‍ അവരെ തുണച്ചില്ല. ഇതൊരു സര്‍ക്കാര്‍ ജോലിയാണ് എന്നാണ് ചില സിഎസ്‌കെ ബാറ്റ്സ്‌മാന്‍മാരുടെ ചിന്ത. മികച്ച പ്രകടനം പുറത്തെടുത്താലും ഇല്ലെങ്കിലും ശമ്പളം കിട്ടും എന്ന് അവര്‍ ചിന്തിക്കുന്നു എന്നാണ് വീരുവിന്‍റെ വിമര്‍ശനം.
അവസാന ഓവറിലും മുട്ടിക്കളിച്ച കേദാര്‍ ജാദവിന് മത്സരം മാറ്റിമറിച്ചതിനുള്ള മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നല്‍കണമെന്നും സെവാഗ് പരിഹസിച്ചു. കേദാര്‍ ക്രീസിലെത്തുമ്പോള്‍ ചെന്നൈക്ക് ജയിക്കാന്‍ 21 പന്തില്‍ 31 റണ്‍സ് മതിയായിരുന്നു എന്ന് അദേഹം സൂചിപ്പിച്ചു. അവസാന പത്ത് ഓവറിൽ 79 റൺസ് മാത്രം നേടാനിരിക്കേയായിരുന്നു ചെന്നൈയുടെ പരാജയം.
കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ 12 ബോളിൽ ഏഴ് റൺസ് മാത്രം എടുത്ത കേദാർ ജാദവിനെയും സെവാഗ് വിമർശിച്ചു. ഉപയോഗശൂന്യമായ അലങ്കാരം എന്നാണ് ജാദവിനെ ‘വീരു കി ബയ്താക്’ എന്ന ഫെയ്സ്ബുക്ക് സീരീസിൽ സെവാഗ് പരിഹസിച്ചത്.
ജാദവിനെതിരെ ചെന്നൈ ആരാധകരും രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. 21 പന്തിൽ 39 റൺസ് എന്ന ഘട്ടത്തിൽ എത്തി നിൽക്കുമ്പോഴാണ് കേദാർ ജാദവ് ക്രീസിൽ എത്തുന്നത്. ജയിക്കാൻ അക്രമാസക്തമായി കളിക്കേണ്ട സമയത്ത് ജാദവിന്റെ മുട്ടിക്കളിയിൽ ചെന്നൈ ഇഴഞ്ഞു നീങ്ങുകയായിരുന്നു. അവസാന നിമിഷം വരെയുള്ള ജാദവിന്റെ ഈ മുട്ടിക്കളിയാണ് ആരാധകരേയും പ്രകോപിപ്പിച്ചിരിക്കുന്നത്.
ജാദവിനെ ടീമിൽ നിന്ന് പുറത്താക്കണമെന്നാണ് ഇപ്പോള്‍ ആരാധകർ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

Get real time update about this post categories directly on your device, subscribe now.