സിനിമാ മേഖല പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നതായി സന ഖാൻ; ഇനി ആത്മീയതയുടെ പാതയെന്ന് നടി

സിനിമാ മേഖല പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നതായി നടി സന ഖാൻ. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ആത്മീയതയുടെ വഴി തിരഞ്ഞെടുക്കുകയാണെന്ന് താരം ലോകത്തെ അറിയിച്ചത്.

ഇന്ന് മുതൽ മനുഷ്യത്വത്തെ സേവിക്കാനും ദൈവത്തെ പിന്തുടരാനുമാണ് തീരുമാനമെന്നും ഷോ ബിസിനസിന്‍റെ ലോകം താന്‍ വിടുന്നുവെന്നും സന കുറിപ്പില്‍ പറയുന്നു.

‘മരണശേഷം എനിക്ക് എന്ത് സംഭവിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാൻ എന്‍റെ മതത്തിൽ തിരഞ്ഞു. ലോകത്തിലെ ഈ ജീവിതം യഥാർത്ഥത്തിൽ മരണാനന്തര ജീവിതത്തിന്‍റെ നല്ല രീതിയിലാക്കുവാന്‍ വേണ്ടിയാകണമെന്ന് ഞാൻ മനസ്സിലാക്കി. അടിമകൾ തന്‍റെ സ്രഷ്ടാവിന്റെ കല്പനയനുസരിച്ചു ജീവിക്കുകയും സമ്പത്തും പ്രശസ്തിയും തന്റെ ഏക ലക്ഷ്യമാക്കി മാറാതിരുന്നാല്‍ നന്നായിരിക്കുമെന്ന് തിരിച്ചറിഞ്ഞു.

അതിനാൽ, ഇന്ന് മുതൽ, ഷോ ബിസ് ജീവിതശൈലിയോട് വിടപറയാനും മാനവികതയെ സേവിക്കാനും എന്‍റെ സ്രഷ്ടാവിന്റെ കൽപ്പനകൾ പാലിച്ച് ജീവിക്കാനും ഞാൻ തീരുമാനിച്ചു. ഒരു സഹോദരി സഹോദരന്മാരും ഇനി തന്നോട് ഷോ ബിസ് മേഖല സംബന്ധിച്ച ജോലികളുമായി ഒന്നും ചോദിക്കരുത്. ഇത് എന്‍റെ ജീവിതത്തിലെ സന്തോഷമുള്ള നിമിഷമാണ്, എനിക്ക് അല്ലാഹു നല്ല വഴി കാണിച്ചുതരട്ടെ എന്ന് ആഗ്രഹിക്കുന്നു. എന്നാണ് ഇൻസ്റ്റഗ്രാമിൽ താരം കുറിച്ചത്.

ടോയ്ലെറ്റ് എക് പ്രേം കഥ, ജയ് ഹോ തുടങ്ങിയ നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ സന വേഷമിട്ടിട്ടുണ്ട്. ഒപ്പം തന്നെ വിവിധ ദക്ഷിണേന്ത്യന്‍ സിനിമകളിലും 32 കാരിയായ സന ഖാന്‍ അഭിനയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News