വി മുരളീധരന്‍റെ ചട്ടലംഘനം; അബുദാബിയിലെ ഇന്ത്യൻ എംബസി അന്വേഷിക്കും

കേന്ദ്ര സഹ മന്ത്രി വി.മുരളിധരനെതിരായ പരാതി അബുദാബിയിലെ ഇന്ത്യൻ എംബസി അന്വേഷിക്കും.

ഇന്ത്യൻ എംബസിയിലെ വെൽഫയർ ഓഫീസർ പൂജ വെർണക്കറോട് റിപ്പോർട്ട് തേടി.കോൺസുലാർ വിസ ഡിവിഷൻ വിഭാഗമാണ് വെൽഫയർ ഓഫീസറോട് റിപ്പോർട്ട് ആവശ്യപെട്ടത്.

കേന്ദ്ര മന്ത്രി വി മുരളീധരൻ ചട്ടം ലംഘിച്ച് പി ആർ കമ്പനി മാനേജർ സ്മിതാ മേനോനെ 2019 നവംബറിൽ അബുദാബിയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിൽ പങ്കെടുപിച്ചത് സംബന്ധിച്ച പരാതിയാണ് അന്വേഷണത്തിനായി അബുദാബിയിലെ ഇന്ത്യൻ എംബസിക്ക് കൈമാറിയത്. ഇന്ത്യൻ എംബസിയിലെ വെൽഫയർ ഓഫീസർ പൂജ വെർണക്കറോടാണ് റിപ്പോർട്ട് തേടിയത് .

ആദ്യം വിദേശ കാര്യ ജോയൻറ് സെക്രട്ടറിയും ചീഫ് പാസ്പോർട്ട് ഓഫീസറുമായ , അരുൺ കെ ചാറ്റർജിയിൽ നിന്നായിരുന്നു റിപ്പോർട്ട് തേടിയത്. പിന്നീട് പരാതി കോൺസുലാർ വിസ ഡിവിഷനിലേക്ക് മാറ്റി. വിസ ഡിവിഷൻ ജോ.സെകട്ടറിആദർശ് സൈക്വ യാണ് പരാതി വിശദമായ അന്വേഷണത്തിനായി അബുദാബിയിലെ ഇന്ത്യൻ എംബസിക്ക് കൈമാറിയത്.

ലോക് താന്ത്രിക് യുവജനതാ ദൾ ദേശീയ പ്രസിഡണ്ട് സലീം മടവൂർ നൽകിയ പരാതിയിലാണ് നടപടി. മുരളീധരനെതിരായ പരാതി ബിജെപി കേന്ദ്ര നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നതെന്നാണ് സൂചന.

അബുദാബിയിലെ മന്ത്രിതല സമ്മേളനത്തിൽ മുരളീധരന്റെ കൂടെ നയതന്ത്ര പ്രതിനിധികൾക്കൊപ്പം സ്മിത മേനോൻ ഇരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത് മുരളിധരനെ കൂടുതൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള തന്റെ സ്വന്തക്കാരെ രംഗത്തിറക്കി ആരോപണങ്ങളെ പ്രതിരോധിക്കാനാണ് വി മുരളിധരന്റെ നീക്കം. അതേ സമയം വിവാദം സജീവമാക്കി നിലനിർത്തി മുരളീധരപക്ഷത്തെ സമ്മർദ്ദത്തിലാക്കാനാണ് കൃഷ്ണദാസ് പക്ഷത്തിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here