രാജ്യത്ത് കൊവിഡ് മരണം 1.07 ലക്ഷം; രോഗബാധിതര്‍ 70 ലക്ഷത്തിലേക്ക്

രാജ്യത്ത്‌ കോവിഡ്‌ ബാധിതർ 70 ലക്ഷത്തിലേക്ക്, മരണം 1.07 ലക്ഷം. മഹാരാഷ്ട്രയിൽ 15 ലക്ഷം രോ​ഗികള്‍, മരണം നാൽപ്പതിനായിരത്തോടടുത്തു. 24 മണിക്കൂറില്‍ 70496 രോ​ഗികള്‍, 964 മരണം. മഹാരാഷ്ട്രയില്‍ ഒറ്റദിനം മരണം 358. കർണാടക–- 101, തമിഴ്‌നാട്‌–- 68, ബംഗാൾ–- 63, യുപി–- 45, ആന്ധ്ര–- 42, ഡൽഹി–-37, മധ്യപ്രദേശും പഞ്ചാബും 29 വീതം മരണം.

‌ ചികിൽസയിലുള്ളവരുടെ എണ്ണം വീണ്ടും 9 ലക്ഷത്തിന്‌ താഴെയായി. രോഗം സ്ഥിരീകരിച്ചവരിൽ 12.94 ശതമാനമാണ് ചികിത്സയിലുള്ളത്. ആകെ രോഗമുക്തർ 59,06,069. രോഗമുക്തരിൽ 75 ശതമാനവും കേരളമടക്കം 10 സംസ്ഥാനങ്ങളില്‍.

രോ​ഗക്കുതിപ്പിന് ഡല്‍ഹി

ശൈത്യകാലവും ഉത്സവ സീസണും അടുക്കവെ ഡൽഹിയിൽ പ്രതിദിനം 15000 വരെ രോ​ഗികള്‍ റിപ്പോര്‍ട്ട് ചെയ്യാമെന്ന് ദേശീയ പകർച്ചവ്യാധി നിയന്ത്രണ കേന്ദ്രം (എൻസിഡിസി) മുന്നറിയിപ്പ് നൽകി. ഇവരില്‍ ഇരുപത്‌ ശതമാനത്തിനെങ്കിലും ആശുപത്രിചികിത്സ വേണ്ടിവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here