അവസാന കണ്ണിയെ കാക്കാന്‍ കൈകോര്‍ത്ത് ഒരു നാട്

കൊല്ലത്ത് കണ്ടെത്തിയ ഇരിപ്പാ മരം സംരക്ഷിക്കുന്നതിന്റെ ഭാഗമായി പാലോടി ബോട്ടാണിക്കൽ ഗാർഡനിലെ ഗവേഷക സംഘം കൊല്ലം പരവൂരിലെ ആയിരവല്ലി ക്ഷേത്രത്തിലെത്തി.

വംശനാശം സംഭവിച്ചെന്നു കരുതിയ ഇരിപ്പയെ സർപ്പകാവുകളെ കുറിച്ചുള്ള പഠനത്തിടെയാണ് കണ്ടെത്തിയത്.ഇരിപ്പക്ക് ദിവസവും ദാഹജലം നൽകാനും ക്ഷേത്രം ഭരണ സമിതിക്ക് നിർദ്ദേശം നൽകി.

പാലോട് ബോട്ടാണിക്കൽ ഗാർഡനിലെ ഡയറക്ടർ ഡോക്ടർ പ്രകാശ്കുമാറിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് പരവൂർ കൂനയിൽ ആയിരവല്ലി ക്ഷേത്രത്തിലെ അത്യപൂർവ്വ ഇരിപ്പയെ കാണാനും ഗവേഷണത്തിനായും എത്തിയത്.ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനാൽ ഇരിപ്പ കാലക്രമേണ വളർച്ച മുരടിച്ച് ബോൺസായി ആയി മാറിയെന്ന് പ്രാഥമികമായി വിലയിരുത്തി.

ഒരു ദിവസം 180 ലിറ്റർ വെള്ളം മരത്തിനു വേണ്ടിവരും. മരം വലിച്ചെടുക്കുന്ന ജലം അതിന്റെ ഇലകളിലൂടെ സ്വേധന പ്രക്രിയ വഴി പുറം തള്ളുകയും ചെയ്യും. മഴകാലത്തെ വെള്ളം വേനൽകാലത്ത് കിട്ടാത്തതാണ് വളർച്ച മുരടിക്കാൻ ഇടയാക്കിയതെന്നും കരുതുന്നു.

നാലര ഏക്കർ കാവിൽ ഇരിപ്പയുടെ കുഞ്ഞുങളെ കണ്ടെത്തി കഴിഞ്ഞു.ഇവ ഇതേ ഭൂമിയിൽ തന്നെ വളരും.അതേ സമയം ഇരിപ്പയുടെ വംശം നിലനിർത്താൻ തൈകൾ ഉൽപാദിപ്പിക്കാനാണ് ഗവേഷകരുടെ ലക്ഷ്യം.മരത്തിൽ നിന്നെടുക്കുന്ന ശാഖാഗ്രങളിൽ വേരുപിടിപ്പിക്കുക,ഒട്ടുതൈകൾ ഉണ്ടാക്കുക,വിത്തുതൈ പ്രത്യുൽപാദനം,
ടിഷ്യുകൾച്ചർ സാങ്കേതിക വിദ്യയിലൂടെ തൈകൾക്ക് ജീവൻ നൽകുന്നതുൾപ്പടെയുള്ള വഴികളാണ് മുന്നിലുള്ളത്.

ഇനി ആയിരവല്ലി മഹാഗേവർ ക്ഷേത്ര കമ്മിറ്റി കൂടി ഇരിപ്പയെ സംരക്ഷിക്കുന്നതിന് തീരുമാനം കൈകൊള്ളണം മാത്രമല്ല ഇരിപ്പയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് രേഖാമൂലം പാലോട് ബോട്ടാണിക്കൽ ഗാർഡന് കത്ത് കൈമാറണം.

കിട്ടിയാൽ ആ നിനിഷം മുതൽ സാങ്കേതികമായി മരം സംരക്ഷിക്കുന്നതിനും തൈ ഉൽപാദനത്തിനും ശ്രമം തുടങും.ഇരിപ്പക്ക് ദിവസവും ദാഹജലം നൽകാനും ക്ഷേത്രം ഭരണ സമിതിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News