മധ്യവര്‍ഗത്തിന് മാത്രമേ വോട്ടവകാശം നല്‍കാവു; രാജ്യം ഭരിക്കേണ്ടത് സ്വേച്ഛാധിപതികളാണെന്നും നടന്‍ വിജയ് ദേവരകൊണ്ട

നമ്മളെ ഭരിക്കേണ്ടത് സ്വേച്ഛാധിപതിമാരാണെന്ന വിചിത്ര വരാമര്‍ശവുമായി നടന്‍ വിജയ് ദേവരകൊണ്ട. അവര്‍ക്ക് മാത്രമെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ ക‍ഴിയു എന്നുപറഞ്ഞ നടന്‍. രാജ്യത്തെ മു‍ഴുവന്‍ ജനങ്ങള്‍ക്കും വോട്ട് ചെയ്യാന്‍ പോലും അനുവാദം നല്‍കേണ്ടതില്ല.

വിദ്യാസമ്പന്നരായ മധ്യവര്‍ഗം മാത്രം വോട്ട് ചെയ്താല്‍ മതി മറ്റുള്ളവര്‍ക്ക് വോട്ടവകാശം പോലും അനാവശ്യമാണെന്നുമൊക്കെയാണ് താരത്തിന്‍റെ വാദം.

നിലവിലെ തെരഞ്ഞെടുപ്പ് രീതിയോടുള്ള എതിര്‍പ്പ് വ്യക്തമാക്കിയ നടന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് വേണ്ട ക്ഷമ തനിക്കില്ലെന്നും വ്യക്തമാക്കി. ‘നിലവിലെ രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പ് രീതിയിലുമൊന്നും ഒരു അര്‍ത്ഥവുമുണ്ടെന്ന് തോന്നുന്നില്ല.

ഉദാഹരണത്തിന് മുംബൈയിലേക്ക് ഒരു വിമാനം പോകുന്നു. അതിലെ യാത്രക്കാരായ 300 പേരും ചേര്‍ന്നല്ലല്ലോ ആരാണ് ആ വിമാനം പറത്തേണ്ടതെന്ന് തീരുമാനിക്കുക.

ഏത് എയര്‍ലൈന്‍ കമ്പനിയുടേതാണോ വിമാനം അവരാണ് പൈലറ്റിനെ തീരുമാനിക്കുക. ഇക്കാര്യങ്ങള്‍ കാര്യക്ഷമമായി ചെയ്യുന്ന എയര്‍ലൈന്‍സ് പോലുള്ള ഏജന്‍സികളെ നമ്മള്‍ ആ ചുമതല ഏല്‍പ്പിക്കുകയാണ് ചെയ്യുന്നതെന്നും താരം പ്രതികരിച്ചു.

ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കി അഭിമുഖത്തിലാണ് താരത്തിന്‍റെ അഭിപ്രായ പ്രകടനം. നേരത്തെ എഡിറ്റ് ചെയ്ത് നീക്കം ചെയ്ത ഭാഗങ്ങളാണ് ചാനല്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News