ധോണിയുടെ അഞ്ച് വയസുകാരി മകള്‍ക്കെതിരെ റേപ്പ് ഭീഷണി; കൊല്‍ക്കത്തയോടുള്ള ഐ.പി.എല്‍ തോല്‍വിയില്‍ അതിരുകടന്ന പ്രതിഷേധം

സോഷ്യല്‍ മീഡിയയില്‍ പലപ്പോ‍ഴും അധിക്ഷേപങ്ങള്‍ പരിധിവിടുന്നതും അതിന്‍റെ പേരില്‍ നിയമനടപടികളുണ്ടാവുന്നതും ഇപ്പോള്‍ സ്ഥിരം സംഭവവികാസമാണ്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് ചെയ്യുന്നവരെ തേജോവധം ചെയ്യാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുകയാണ് പലരും.

അതില്‍ വ്യക്തിപരമായി മാത്രമല്ല കുടുംബാഗങ്ങളെയും വ്യക്തിബന്ധങ്ങളെയും വരെ വലിച്ചി‍ഴക്കുന്നവരുമുണ്ട്. എന്നാല്‍ അത്തരത്തില്‍ വളരെ നികൃഷ്ടമായ ഒരു പ്രതികരണമാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

ഏറ്റവുമൊടുവില്‍ ധോണിക്കും കോദാര്‍ ജാദവിനെതിരെയുമാണ് സൈബര്‍ ആക്രമണം രൂക്ഷമായിരിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായി അവസാനം നടന്ന കളിയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തോറ്റതാണ് സൈബര്‍ ആക്രമണകാരികളെ ചൊടിപ്പിച്ചത്.

എന്നാല്‍ ട്രോളുകള്‍ പരിധി വിടുകയും അഞ്ചുവയസുകാരിയായ ധോണിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണിയടക്കം മുഴക്കിയിരിക്കുകയാണ് ചിലര്‍. മോശമായ ഭാഷയില്‍ ഇരുവരുടെയും കുടുംബങ്ങളെയും അധിക്ഷേപിക്കുന്നുണ്ട്.

ഈ ട്വീറ്റുകള്‍ക്കെതിരെയും രൂക്ഷമായ പ്രതികരണങ്ങളാണ് ട്വിറ്ററില്‍ വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here