ബിജെപിയിലെ വിഭാഗീയത തെരുവിലേക്ക്; അബ്ദുള്ളക്കുട്ടി വിഷയത്തില്‍ കോ‍ഴിക്കോട് ഗ്രൂപ്പ് തിരിഞ്ഞ് പ്രതിഷേധം

ദേശീയ ഭാരവാഹി പ്രഖ്യാപനത്തെ തുടര്‍ന്നും സ്മിതാ മേനോന്‍ വിഷയത്തെ തുടര്‍ന്നും സംസ്ഥാന ബിജെപിയില്‍ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ കൂടുതല്‍ പരസ്യമാവുന്നു.

സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍റെ തട്ടകമായ കോ‍ഴിക്കോട് ഗ്രൂപ്പ് തിരിഞ്ഞ് പ്രതിഷേധ പരുപാടികളുമായി നേതാക്കന്‍മാരും പ്രവര്‍ത്തകരും രംഗത്തെത്തി.

അബ്ദുള്ളക്കുട്ടിയുടെ വാഹനം അപകടത്തില്‍പ്പെട്ടതുമായി ബന്ധപ്പെട്ട് ബിജെപി ആഹ്വാനം ചെയ്ത പ്രതിഷേധപരിപാടിയാണ് മുരളീധരപക്ഷവും കൃഷ്ണദാസ് പക്ഷവും വെവ്വേറെ പ്രതിഷേധ പരുപാടികള്‍ സംഘടിപ്പിച്ചത്.

വി.മുരളിധരന്റെയും സുരേന്ദ്രന്റെയും തട്ടകമാണെങ്കിലും കോഴിക്കോട് ജില്ലാ കമ്മിറ്റി കൃഷ്ണദാസ് എംടി രമേശ് പക്ഷത്തിന്റെ സ്വാധീനത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News