കൊവിഡിനൊപ്പം ഭയമില്ലാതെ ജീവിക്കാം: സൈക്കോളജിസ്റ്റ് അമർ രാജന് ലോക മനസികാരോഗ്യ ദിനത്തിൽ പറയാനുള്ളത്

ഇന്ന്ഒക്ടോബർ 10. ലോകമാനസികാരോഗ്യ ദിനമാണ്. കൊവിഡിനൊപ്പം ജീവിക്കുന്ന മനുഷ്യന്റെ മാനസികാരോഗ്യമാണ് ഇത്തവണത്തെ മാനസികാരോഗ്യ ദിനത്തിൽ ഏറ്റവും ചർച്ചയാകുന്നത്. ‘മാനസികാരോഗ്യ മേഖലയിൽ കൂടുതൽ നിക്ഷേപം’ എന്ന സന്ദേശമാണ് ലോകാരോഗ്യ സംഘടന മുന്നോട്ടുവയ്ക്കുന്നത്. കോവിഡ് പകരുന്ന പ്രതിസന്ധി അതിജീവിക്കാൻ മനുഷ്യമനസ്സുകൾ സജ്ജമാക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് ഇത് വിരൽ ചൂണ്ടുന്നു.

സമയം, മികച്ച നിക്ഷേപം എന്നതാണ് ഇന്നത്തെ ദിവസത്തിന്റെ ക്യാപ്‌ഷൻ തന്നെ .
മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ, സംവിധാനങ്ങൾ, വിദഗ്ധരുടെ സേവനം, ചികിത്സാ ആനുകൂല്യങ്ങൾ എന്നീ നിക്ഷേപങ്ങൾ കൊണ്ട് കൂടുതൽ സമയം മാനസിക ആരോഗ്യത്തിനായി ചിലവഴിക്കുക എന്നതാണ് ലക്‌ഷ്യം .

കൊവിഡ് നൽകിയ ഭയം ഇന്ന് സംസാരിക്കേണ്ട ഏറ്റവും വലിയ വിഷയമാണ്. മാനസിക പ്രശ്നങ്ങളിലേക്ക് കൊവിഡ്, സമൂഹത്തെ എത്തിക്കുന്നുണ്ടോ എന്ന് നോക്കുമ്പോൾ അതിനു പല തലങ്ങൾ കാണാൻ പറ്റും. ഭയത്തിന്റെ കാരണങ്ങൾ നോക്കിയാൽ പലതാണ്.

പ്രായമായവരിലാണ് പൊതുവെ ഭയം കൂടുതൽ കണ്ടു വരുന്നത്.പക്ഷെ വിശദമായി പഠിച്ചാൽ ഭയം പ്രായമായവരിൽ മാത്രമല്ല എന്ന് മനസിലാക്കാൻ പറ്റും .ഇപ്പോഴത്തെ അവസ്ഥയിൽ നമ്മൾ ഓരോ മണിക്കൂറും കോവിഡിനെ പറ്റി തിരഞ്ഞുകൊണ്ടേയിരിക്കുന്നു,മാധ്യമങ്ങൾ വഴിയും സാമൂഹ്യ മാധ്യമങ്ങൾ വഴിയും കണക്കുകൾ അറിയുന്നു.മനസ്സിൽ നിൽക്കുന്നത് പലപ്പോഴും PPE കിറ്റും ആംബുലൻസും ,കൊവിഡ് കൊവിഡ് ബാധിതരായ ആരോഗ്യ പ്രവർത്തകരും ആകാം.ലോകം മുഴുവൻ നടക്കുന്ന കോവിഡ് വാർത്തകൾ വീണ്ടും വീണ്ടും കണ്ടുകൊണ്ടേയിരിക്കുന്നു.

ഭയത്തിന്റെ അടിസ്ഥാന കാരണം എന്നത് നമ്മുടെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന ഒരവസ്ഥ ഉണ്ടാകുമോ,എങ്ങനെ അതിജീവിക്കും എന്ന ഉത്കണ്ഠ ആണ് .കോവിഡിന് മുൻപ് എബോള എന്ന രോഗം വന്നപ്പോൾ ഇത്തരത്തിൽ ഭയം സമൂഹത്തിൽ പടർന്നിരുന്നു .വിശദമായ പഠനങ്ങൾ അതിനെ കുറിച്ച് നടന്നിട്ടുണ്ട് .

നമ്മൾ സുരക്ഷിതരാവണം എന്ന ആഗ്രഹത്തിൽ നിന്നുണ്ടാകുന്ന ഒന്നാണ് ഭയം.ഇത്തരം ഭയത്തെ സ്വാഭാവികമായ ഒന്നായി കണ്ടാൽ മതി.എന്നാൽ നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന രീതിയിൽ നിങ്ങൾ ഭയക്കുന്നുവെങ്കിൽ ,അകാരണമായി ചിന്തകൾ കാടുകയറിയാൽ ശ്രദ്ധിക്കേണ്ടതുണ്ട്.

കണ്ണിൽ കാണുന്ന കാഴ്ചകൾ നമ്മൾ അറിയുന്ന കാര്യങ്ങൾ എന്നിവയിൽ നിന്നും ഒരാളുടെ മനസിലേക്ക് വന്ന ചിന്തകൾ ഭയമാണോ ആത്മവിശ്വസമാണോ എന്ന് തിരിച്ചറിയേണ്ടതുണ്ട് .കോവിഡ് വാർത്തകളിൽ തന്നെ ഭേദപ്പെട്ടവരുടെ കണക്കുകളേക്കാൾ മനസിലേക്ക് കയറ്റിവിടുന്നത് രോഗികളുടെ എണ്ണമാകാം.മരണത്തിന്റെ കണക്കാക്കാവാം .മരണം സംഭിവിക്കാനുള്ള സാധ്യതയെക്കുറിച്ച് ആലോചിക്കാനുള്ള വഴിയായി അത് മാറും.

അമിതഭയംഒഴിവാക്കാൻ ചെയ്യാൻ കഴിയുന്ന ഒരു കാര്യം ഇത്തരത്തിലുള്ള വാർത്തകളും കാഴ്ചകളും ഒരുപാട് സമയം കാണാതിരിക്കുക .ഞാൻ എന്റെ പക്കൽ കൗണ്സിലിങിനെത്തുന്നവരോട് പറയാറുണ്ട് നിങ്ങൾ മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനം കാണൂ ,മറ്റു വാർത്തകളുടെ തള്ളിക്കയറ്റത്തെ ഒഴിവാക്കൂ എന്ന് .അനാവശ്യഅറിവുകളെ അകറ്റി നിർത്തേണ്ടതുണ്ട്.നെഗറ്റീവ് ആയ വാർത്തകളെ ഒഴിവാക്കണം എന്നതിനൊപ്പം തന്നെ ഇത്തരത്തിൽ ഒരു പകർച്ചവ്യാധി വരുമ്പോൾ യാധര്ത്യ ബോധത്തോടെ,കൃത്യമായി ചിന്തിക്കുക എന്നതാണ് .എന്നാൽ ഭയമില്ലായ്മയും ദോഷമാണ്.

മാസ്ക് ധരിക്കണം ,സാമൂഹിക അകലം പാലിക്കണം തുടങ്ങിയ കാര്യങ്ങളെ പോലും അവഗണിച്ച് എനിക്ക് ഒരു പ്രശ്നവുമില്ല എന്ന അമിത ആത്മവിശ്വസം അമിത ഭയം പോലെ തന്നെ അപകടമാണ് .ആയതിനാൽ ഒരുപാട് പോസിറ്റീവ് ആകുന്നതും പ്രശ്നമാണ്.വെറും ജലദോഷപ്പനിയല്ലേ എന്ന് നിസ്സാരവൽക്കരിക്കുന്നതും അമിതഭയത്തെ പോലെ അപകടമാണ് .ഭയത്തെ അതിജീവിക്കാൻ യാധര്ത്യ ബോധത്തോടെ പെരുമാറുക ,ശാസ്ത്രീയമായി രോഗത്തെ തിരിച്ചറിയുക.

കോവിഡ് ഭയത്തെ അതിജീവിക്കാൻ വലിയൊരു മാർഗമെന്നത് എല്ലാവരുമായി മാനസികസമ്പർക്കം ഉണ്ടാക്കുക എന്നതാണ് .വീടുകളിൽ അത്തരത്തിൽ അവസ്ഥ രൂപപ്പെടുത്തി എടുത്താൽ സമൂഹത്തിലെ ഒറ്റപ്പെടൽ എന്ന അവസ്ഥയോടു യോജിക്കാനാവും.കുറച്ചു ദിവസം പുറത്തേക്കുപോകുന്നതും കൂട്ടംചേരുന്നതും അപകടമെന്ന് യാദ്ര്ത്യം തിരിച്ചറിഞ്ഞ് സന്തോഷത്തോടെയും സമാധാനത്തോടെയും ഇന്നത്തെ അവസ്ഥകളോട് പൊരുത്തപ്പെടാനാകും .

കൈകൾ ശുദ്ധമാക്കുക ,സാമൂഹിക അകലം പാലിക്കുക,മാസ്ക് ധരിക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News