നാല് ദശാബ്ദങ്ങളായി അരങ്ങു വാഴുന്ന രേഖയ്ക്ക് ഇന്ന് 66 വയസ്സ്

അച്ഛന്‍ തമിഴ് സൂപ്പര്‍ താരം ജെമിനി ഗണേശന്‍, അമ്മ അഭിനേത്രിയായിരുന്ന പുഷ്പവല്ലി. അച്ഛനെയും അമ്മയെയും പോലെ മകളും സിനിമയിലെത്തി .തെലുങ്ക്‌ ചിത്രമായ ‘രംകുല രത്ന’ത്തിലൂടെ ബാലതാരമായി സിനിമയില്‍ എത്തിയ ഭാനുരേഖ ഗണേശന്‍ പിന്നീട് രേഖ ആയി.രേഖയ്ക്ക് ഇന്ന് 66 വയസ്സ്.

സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും വിവാദങ്ങൾ കൊണ്ടും രേഖ സിനിമാലോകത്ത് നിറഞ്ഞു നിന്നു.പ്രശസ്ത നടനായ ജെമിനി ഗണേശൻ, ആദ്യ കാലത്ത് രേഖയെ തന്റെ മകളായി അംഗീകരിക്കാൻ പോലും തയ്യാറായിരുന്നില്ല. തെലുങ്ക് ചലച്ചിത്ര നടിയായ പുഷ്പവല്ലിയെ ഔദ്യോഗികമായി വിവാഹം കഴിക്കാതിരുന്നതു കൊണ്ടു തന്നെ, ജെമിനി ഗണേശന്റെ ‘ജാരസന്തതി’ എന്നതായിരുന്നു അന്ന് രേഖയുടെ മേൽവിലാസം.അമ്പതു വര്‍ഷങ്ങള്‍ കൊണ്ട് നൂറ്റിഎണ്‍പതോളം സിനിമകളില്‍ വേഷമിട്ടു. ‘ഉമ്രാവ്ജാന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരം നേടി. രണ്ടായിരത്തിപത്തില്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. 2012 – 2018 കാലയളവില്‍ രാജ്യസഭാംഗം ആയിരുന്നു.

‘മുക്കദ്ദര്‍ കാ സിക‌ന്തർ’, രേഖയുടെ കരിയറിൽ തന്നെ ബ്രേക്ക് നൽകിയ ചിത്രമായ ‘ഘർ’, ‘ഉമ്രാവുജാന്‍’, ‘ഇജാസത്’ എന്നു തുടങ്ങി സിനിമ ഏതുമാകട്ടെ, വേദനയും സന്തോഷവും പ്രകടിപ്പിക്കുന്നതിൽ, ഹൃദയം നുറുങ്ങുന്ന വേദനകളും തിരസ്കരണങ്ങളും ഏറ്റുവാങ്ങുന്നതിൽ എല്ലാം തീർത്തും സ്വാഭാവികമായ അഭിനയം കാഴ്ച വെച്ച് രേഖ വിസ്മയിപ്പിച്ചു. നാലു പതിറ്റാണ്ടിലേറെ നീളുന്ന അഭിനയ ജീവിതത്തിനിടയിൽ 180 ലധികം സിനിമകളാണ് രേഖ എന്ന അഭിനേത്രി ബോളിവുഡിന് സമ്മാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News