കള്ളപ്പണ ഇടപാട്: പി ടി തോമസിന് കുരുക്ക് മുറുകുന്നു; ഭൂമി വില രൊക്കം പണമായി കൈമാറിയത് എംഎല്‍എയുടെ നിര്‍ദേശ പ്രകാരം

കൊച്ചിയിലെ കള്ളപ്പണ ഇടപാടില്‍ തൃക്കാക്കര എംഎല്‍എ പിടി തോമസിന്റെ പങ്ക് കൂടുതല്‍ വ്യക്തമാകുന്നു. കാശ് കൈമാറുന്ന വിവരം തനിക്ക് അറിയില്ലെന്ന എംഎല്‍എയുടെ വാദത്തെ പൊളിക്കുന്നതാണ് പുതിയ വിവരം.

നേരത്തെ ഭൂമി വില ചെക്കായോ മണി ട്രാന്‍സ്ഫറായോ നല്‍കാമെന്നായിരുന്നു കരാര്‍ എന്നാല്‍ എംഎല്‍എ ഇടപെട്ട് എംഎല്‍എയുടെ സാന്നിധ്യത്തിലാണ് ഇത് തിരുത്തി വില റൊക്കം തുകയായി കൈമാറും എന്ന രീതിയില്‍ തിരുത്തിയതെന്നും പ്രാദേശിക നേതാവ് ഗിരിജന്‍.

സ്ഥമുടമയായ രാജീവ് അറിയിച്ചതിനെ തുടര്‍ന്നാണ് താന്‍ അവിടെയെത്തിയതെന്നും ഗിരിജന്‍ കൈരളി ന്യൂസിനോട് പറഞ്ഞു. കോടികള്‍ വിലമതിക്കുന്ന ഭൂമി ചുളുവിലയ്ക്ക് തട്ടിയെടുക്കാനുള്ള ശ്രമമാണ് പിടി തോമസിന്റെ നേതൃത്വത്തില്‍ നടന്നതെന്നും ഗിരിജന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

രണ്ട് എഗ്രിമെന്റുകളും വെട്ടിത്തിരുത്തിയാണ് പണം റൊക്കം തുകയായി നല്‍കുമെന്ന് എംഎല്‍എയുടെ സാന്നിധ്യത്തില്‍ എഗ്രിമെന്റില്‍ എഴുതിച്ചേര്‍ക്കുന്നത്.

ഒന്നരക്കോടി രൂപയാണ് രാമകൃഷ്ണന്‍ ആദ്യം സമ്മതിച്ചത് എന്നാല്‍ പരസ്പര വിശ്വാസത്തിന്റെ പുറത്ത് ഇതിന് എഗ്രിമെന്റ് ഉണ്ടാക്കിയിരുന്നില്ല ഈ ധാരണ രാമകൃഷ്ണന്‍ തെറ്റിച്ചതോടെയാണ് പിടി തോമസ് എംഎല്‍എ ഇടപെടുന്നതെന്നും ഗിരിജന്‍ പറയുന്നു.

തുക കൈമാറുമ്പോള്‍ എംഎല്‍എ ഒപ്പമുണ്ടായിരുന്നു ഇത്രയും തുക ഒന്നിച്ച് കൈമാറുന്നതിനെതിരെ എംഎല്‍എ ഒന്നും പറഞ്ഞില്ല.

കരാര്‍ പ്രകാരം 1.03 കോടി രൂപയ്ക്ക് ഉറപ്പിച്ച വില്‍പ്പന തുക കൈമാറുമ്പോള്‍ വീണ്ടും 80 ലക്ഷമായി കുറഞ്ഞു കരാറിലെ ബാക്കി തുക ആര്‍ക്ക് ലഭിച്ചുവെന്നതും സംശയാസ്പദമാണ്.

ദരിദ്ര കുടുംബത്തെ സഹായിക്കാനെന്ന വ്യാജേന എത്തിയ എംഎല്‍എ കോടികള്‍ മതിപ്പുവിലയുള്ള ഭൂമി ലക്ഷങ്ങളിലേക്ക് ഒതുക്കി കച്ചവടം നടത്താന്‍ തിടുക്കം കൂട്ടിയതിലും സംശങ്ങളുണ്ട്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News